Malayalam Breaking News
ശ്രീശാന്തിന്റെ വീട്ടിൽ തീപിടുത്തം ; ഒരു മുറി പൂർണമായി കത്തി നശിച്ചു !
ശ്രീശാന്തിന്റെ വീട്ടിൽ തീപിടുത്തം ; ഒരു മുറി പൂർണമായി കത്തി നശിച്ചു !
By
മുൻ ക്രിക്കറ്റ് താരവും അഭിനേതാവുമായ ശ്രീശാന്തിന്റെ വീട്ടിൽ തീപിടുത്തം . ഇടപ്പള്ളിയിലെ വീട്ടിലാണ് തീപിടുത്തം നടന്നത് . ഒരു മുറി മുഴുവൻ കത്തി നശിച്ചു . ആർക്കും അപായമൊന്നും സംഭവിച്ചില്ല. ശനിയാഴ്ച്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം .
സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം മുകളിലത്തെ നിലയിലെ ഗ്ലാസ് ഡോർ തുറന്ന് ഇവരെ ഏണി വഴി താഴെയിറക്കുകയായിരുന്നു.
തൃക്കാക്കര, ഗാന്ധി നഗർ സ്റ്റേഷനുകളിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ട അയൽവാസികളാണ് വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്.
ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) ഓംബുഡ്സ്മാൻ കഴിഞ്ഞ ദിവസം ഏഴു വർഷമാക്കി കുറച്ചിരുന്നു.
fire breaks out at sreesanth’s house
