Malayalam Breaking News
കുഞ്ചാക്കോ ബോബനും ആസിഫലിയും അഭിനയിച്ച സിനിമാ നിർമ്മിച്ച് പണം തട്ടിപ്പ് – യുവ നിർമാതാവ് പറ്റിച്ചത് പ്രവാസി യുവതിയെ !

സിനിമാ നിര്‍മ്മാണത്തില്‍ പങ്കാളിത്തവും ലാഭവും നല്‍കാമെന്ന് പറഞ്ഞ് യുവ നിര്‍മ്മാതാവും ഭാര്യയും ചേര്‍ന്ന് യു കെ മലയാളിയായ പ്രവാസി വനിതയെ പറ്റിച്ച് 40 ലക്ഷം രൂപ കൈക്കലാക്കിയതായി പരാതി. തൊടുപുഴ സ്വദേശിയായ യുവ നിര്‍മ്മാതാവും ഭാര്യയും ചേര്‍ന്ന് ഇവര്‍ അവസാനം നിര്‍മ്മിച്ച സിനിമയ്ക്ക് വേണ്ടിയായിരുന്നു പ്രവാസി വനിതയില്‍ നിന്നും 2016 ല്‍ പണം കടംവാങ്ങിയത്.
കുഞ്ചാക്കോ ബോബനും ആസിഫലിയും മറ്റും അഭിനയിക്കുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് കിട്ടിയാലുടന്‍ തുകയും ലാഭവും മടക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സിനിമ റിലീസ് ചെയ്ത് ഹിറ്റാകുകയും ചെയ്തിട്ടും പണം നല്കാന് യുവാവും ഭാര്യയും തയാറായില്ല. ലണ്ടനില്‍ താമസിക്കുന്ന പ്രവാസി വനിത സ്വന്തം അക്കൌണ്ട് വഴിയാണ് 25 ലക്ഷം, 5 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ 3 ഗഡുക്കളായി തുക യുവാവിന്റെ അക്കൌണ്ടില്‍ ലഭ്യമാക്കിയത്.
സിനിമ ഇറങ്ങിയ ശേഷം 2 ലക്ഷം രൂപ മടക്കി നല്കിയ യുവാവ് ബാക്കി തുക നല്കാന് പല തവണ സമയം പറഞ്ഞെങ്കിലും നല്‍കിയില്ല. ഇതിനിടെ കഴിഞ്ഞയാഴ്ച മുഴുവന്‍ തുകയും മടക്കി നല്‍കാമെന്ന് പറഞ്ഞ് ലണ്ടനിലായിരുന്ന പ്രവാസി വനിതയെ നാട്ടില്‍ വിളിച്ച് വരുത്തിയെങ്കിലും പണം നല്‍കാതെ ഇരുവരും ചേര്‍ന്ന് കബളിപ്പിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് യുവാവിനും ഭാര്യയ്ക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് യു കെ മലയാളി വീട്ടമ്മ.