Connect with us

ഐഎഫ്എഫ്കെയിലേയ്ക്ക് ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു

Malayalam

ഐഎഫ്എഫ്കെയിലേയ്ക്ക് ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു

ഐഎഫ്എഫ്കെയിലേയ്ക്ക് ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു

29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതിനുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു.

അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളിൽ 2023 സെപ്റ്റംബർ ഒന്നിനും 2024 ആഗസ്റ്റ് 31നു മിടയിൽ നിർമ്മാണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക.

ഓഗസ്റ്റ് 9 രാവിലെ പത്ത് മണി മുതൽ iffk.in എന്ന വെബ്സൈറ്റ് വഴി എൻട്രികൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 9.

അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളിൽ 2023 സെപ്റ്റംബർ ഒന്നിനും 2024 ഓഗസ്റ്റ് 31നുമിടയിൽ നിർമ്മാണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് മേളയിലേക്ക് പരിഗണിക്കുന്നത്. 29ാമത് ഐഎഫ്എഫ്കെ 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും.

More in Malayalam

Trending