എറണാകുളം പിടിക്കാന് മമ്മൂട്ടി അല്ലെങ്കിൽ റിമാ കല്ലിങ്കൽ സിപിഎംന്റെ സ്ഥാനാർത്ഥിയാകും ?? കേരളം ഇത്തവണ കാത്തിരിക്കുന്നത് മലയാള സിനിമാതാരങ്ങളുടെ രാഷ്രീയ പോരാട്ടമോ … ആരൊക്കെ മത്സരിച്ചേക്കാം ലിസ്റ്റ് ഇതാ!!!
എറണാകുളം പിടിക്കാന് മമ്മൂട്ടി അല്ലെങ്കിൽ റിമാ കല്ലിങ്കൽ സിപിഎംന്റെ സ്ഥാനാർത്ഥിയാകും ?? കേരളം ഇത്തവണ കാത്തിരിക്കുന്നത് മലയാള സിനിമാതാരങ്ങളുടെ രാഷ്രീയ പോരാട്ടമോ … ആരൊക്കെ മത്സരിച്ചേക്കാം ലിസ്റ്റ് ഇതാ!!!
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ താരമൂല്യമുള്ള അപ്രതീക്ഷിത സ്ഥാനാർഥികളെ ഇറക്കാനുള്ള തയാറെടുപ്പിൽ മൂന്നു മുന്നണികളും. കഴിഞ്ഞ തവണ ഇന്നസെന്റിനെ ഇറക്കി രണ്ടു മുന്നണികളേയും ഞെട്ടിക്കാൻ സിപിഎമ്മിനു കഴിഞ്ഞു. ഇത്തവണയും അപ്രതീക്ഷിത സ്ഥാനാർഥി ഉണ്ടാകുമെന്ന ഉറപ്പു തന്നെയാണ് സിപിഎം നേതൃത്വം നൽകുന്നത് എറണാകുളം പിടിക്കാൻ ഇത്തവണ മമ്മൂട്ടിയെ രംഗത്തിറക്കണമെന്ന ആവശ്യവും സി പി എമ്മിനുള്ളിൽ ശക്തമാണ്.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഓരോ സീറ്റും വിലപ്പെട്ടതാണെന്ന പൊതു ചിന്തയുടെ അടിസ്ഥാനത്തിലാണ് മമ്മൂട്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. എറണാകുളം ലോക്സഭാ മണ്ഡലം ഇത്തവണ സിപിഎം ഏറെ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലമാണ്.
കെ.വി തോമസാണ് നിലവിലെ എറണാകുളത്തെ സിറ്റിംഗ് എം.പി. സെബാസ്റ്റ്യൻപോളിനു ശേഷം ഒരാളെപ്പോലും എറണാകുളത്തു ജയിപ്പിക്കാൻ സിപിഎമ്മിനു കഴിഞ്ഞിട്ടില്ല. അതിന് ഇക്കുറി മാറ്റം വരുത്താൻ കരുത്തനായ സ്ഥാനാർഥി തന്നെ വേണെമെന്ന ചിന്തയാണ് മമ്മൂട്ടിയിലേക്ക് എത്തിനിൽക്കുന്നത്.
കൈരളിയുടെ ചെയർമാനും മുഖ്യമന്ത്രി പിണറായി വിജനുമായി ഏറെ അടുപ്പം പുലർത്തുന്ന മമ്മൂട്ടിയോട് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന ചിന്തയാണ് നേതാക്കൾക്കും അണികൾക്കുമുള്ളത്. എറണാകുളം ജില്ലാ കമ്മറ്റിയ്ക്കും മമ്മൂട്ടി സ്ഥാനാർഥിയാകുന്നതിനോട് പൂർണ യോജിപ്പാണ്. മമ്മൂട്ടി മത്സരിക്കാൻ തയാറായില്ലെങ്കിൽ റിമാ കല്ലിങ്കൽ, പി രാജീവ് എന്നിവരിൽ ആരെയെങ്കിലും സ്ഥാനാർഥിയാക്കണമെന്ന ചർച്ചകളും നടക്കുന്നുണ്ട്. മുൻ രാജ്യസഭാ എംപി കൂടിയായ പി രാജീവിനാണ് കൂടുതൽ സാധ്യത.
ചാലക്കുടി മണ്ഡലത്തിൽ ഇനി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സിറ്റിംഗ് എംപി ഇന്നസെന്റിനു പകരം മമ്മൂട്ടിയെ മത്സരിപ്പിക്കണമെന്ന ചർച്ചകളും നടക്കുന്നുണ്ട്. ചാലക്കുടിയിൽ ജനപ്രിയ സ്ഥാനാർഥി തന്നെ വേണമെന്ന ആവശ്യമാണ് തൃശൂർ ജില്ലാ കമ്മറ്റിയ്ക്കുള്ളത്. മോഹൻലാലിനെ സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് മമ്മൂട്ടിയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം സിപിഎമ്മിനുള്ളിലും ഉയർന്നതു എന്നതാണ് ശ്രദ്ധേയം.
മത്സരിക്കണമെന്ന ആവശ്യം ബിജെപി നേതൃത്വം നേരത്തെ മോഹൻലാലിനു മുന്നിൽ വച്ചെങ്കിലും തയാറല്ലെന്ന വ്യക്തമായ സന്ദേശം തന്നെ മോഹൻലാൽ ബിജെപി നേതൃത്വത്തിനു കൈമാറിക്കഴിഞ്ഞു. തിരുവനന്തപുരത്തല്ലെങ്കിൽ പത്തനംതിട്ടയിൽ മത്സരിക്കണമെന്ന ആവശ്യമാണ് ബിജെപി മുന്നോട്ടു വച്ചത്.
ലാൽ തയ്യാറാകില്ലെന്ന സൂചന ലഭിച്ചതോടെ രാജ്യസഭാ എം.പിയായ സുരേഷ്ഗോപിയെ മത്സരിപ്പിക്കാനുള്ള നീക്കം ബിജെപി നടത്തുന്നുണ്ട്. ഇനിയും രണ്ടരവർഷത്തിലധികം രാജ്യസഭാ എംപിയുടെ കാലാവധിയുള്ള സുരേഷ് ഗോപിയെ മത്സരിപ്പിക്കണമോ എന്ന ചോദ്യം ബിജെ.പിയിൽ നിന്നു തന്നെ ഉയരുന്നുണ്ട്. സുരേഷ്ഗോപിയും മത്സരിക്കുന്നതിനോട് ഇതുവരെ അനുകൂല നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടില്ല. ബി.ജെപി ദേശീയ അധ്യക്ഷൻ അമിത് ഷായോ പ്രധാനമന്ത്രി നരേന്ദ്രേ മോദിയോ ആവശ്യപ്പെട്ടാൽ മാത്രമെ സുരേഷ് ഗോപി മത്സരിക്കാനിടയുള്ളു. അങ്ങനെയെങ്കിൽ സുരേഷ് ഗോപി കൊല്ലത്ത് നിന്ന് മത്സരിക്കാനാണ് സാധ്യത.
തിരുവനന്തപുരത്ത് നിന്ന് തന്നെ മഞ്ജുവിനെ മത്സരിപ്പിക്കുമോ എന്നത് തീർച്ചയില്ല. സാമൂഹ്യപ്രവർത്തകയും നടിയുമായ മഞ്ജു വാരിയർ ശകതയായ മത്സരാര്ഥിയായിരിക്കും.ഓഖി ദുരന്തത്തിന് ശേഷം മഞ്ജു വാരിയരുടെ ദുരന്ത ബാധിത പ്രദേശങ്ങളിലുള്ള സന്ദർശനം ശ്രദ്ധിക്കപ്പെട്ടിരുന്നു. സി പി ഐ എം ലേക്ക് മഞ്ജുവാരിയർ പ്രവേശിക്കുമോ എന്ന തരത്തിൽ വാർത്തകൾ ഉയർന്നിരുന്നു.
filim stars entering into politics