Sports
ഖത്തർ ലോകകപ്പ്;ടീമുകൾ 32 തന്നെ!
ഖത്തർ ലോകകപ്പ്;ടീമുകൾ 32 തന്നെ!
Published on
2022 ൽ ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിൽ പതിവ് പോലെ 32 ടീമുകൾ തന്നെയായിരിക്കും മത്സരിക്കുക എന്ന് ഫിഫ ഗവേണിംഗ് ബോഡി മീറ്റിംഗ് തീരുമാനമെടുത്തു. നേരത്തെ 48 ടീമുകളെ ഉൾക്കൊള്ളിച്ച് കൊണ്ട് കുറച്ചു കൂടി വിപുലമായ ടൂർണ്ണമെന്റ് സംഘടിപ്പിക്കാം എന്നാണ് ഫിഫ ആലോചിച്ചിരുന്നത്. എന്നാൽ ആ തീരുമാനം തള്ളിക്കളയുകയായിരുന്നു. ജൂൺ ആദ്യ ആഴ്ചയോടെ ആയിരിക്കും ഇത് സംബന്ധിച്ച തീരുമാനം എടുക്കുകയുള്ളു എന്ന് കരുതിയിരുന്നെങ്കിലും നേരത്തെ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു.
2026 ൽ യു.എസ്.എ ,കാനഡ,മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കാൻ തീരുമാനമായേക്കാം എന്നും ഗവേണിംഗ് ബോഡി അറിയിച്ചു. നിലവിൽ ഫ്രാൻസ് ആണ് ലോകകപ്പ് ജേതാക്കൾ.
fifa world cup 2022
Continue Reading
Related Topics:FIFA World Cup 2022
