Malayalam Breaking News
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ… അറംപറ്റിയ വരികൾ ..അച്ഛന്റെ മരണമറിയാതെ പൊൻമകൾ വിവാഹിതയായി !
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ… അറംപറ്റിയ വരികൾ ..അച്ഛന്റെ മരണമറിയാതെ പൊൻമകൾ വിവാഹിതയായി !
By
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി
യാത്രാമൊഴിയാണോ..
നിന്‍ മൗനം പിന്‍വിളിയാണോ..
അമരം എന്ന സിനിമയിലെ കരള് നോവുന്ന ആ പാട്ട് അച്ഛനും മകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥപറയുന്ന പാട്ടാണ്. പ്രേമ വിവാഹം കഴിച്ച് ഒളിച്ചോടി പോകുന്ന മകളുടെ വേദനയില്‍ നിന്നുണ്ടാകുന്ന പാട്ട്. വിവാഹത്തില്‍ മകള്‍ വിട്ടുപിരിയുന്ന മാനസിക വിഷമത്തോടെയാണ് ഈ പാട്ടും ഉണ്ടായത്.
നീണ്ടകര പുത്തന്‍തുറ സ്വദേശിയും കരമന അഡിഷണല്‍ സബ് ഇന്‍സ്‌പെക്ടറുമായ വിഷ്ണുവിന് ഈ പാട്ട് അറംപറ്റിയതു പോലെയായി. മകളുടെ വിവാഹത്തലേന്ന് ചടങ്ങിനിടെ പാട്ടുപാടുന്നതിനിടെ വിഷ്ണു കുഴഞ്ഞുവീണു മരിച്ചു. മകളുടെ വിവാഹ സ്വീകരണ ചടങ്ങില്‍ ഈ ഗാനം പാടിക്കൊണ്ടിരിക്കവേ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ച അച്ഛന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു.
26ാം തീയതിയാണ് വിഷ്ണുവിന്റെ മകള്‍ ആര്‍ച്ചയുടെ വിവാഹം തീരുമാനിച്ചിരുന്നത്. 25ാം തീയതി അതിനുള്ള സ്വീകരണ ചടങ്ങിനിടെ നടന്ന ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവേയായിരുന്നു വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. കൊല്ലം കണ്‍ട്രോള്‍റൂമില്‍ എസ്‌ഐ ആയി സേവനം അനുഷ്ഠിക്കുന്നതിനിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചത്. കടയ്ക്കല്‍ സ്വദേശി വിഷ്ണു പ്രസാദാണ് വരന്‍.
ഹൃദയാഘാതമായിരുന്നു മരണകാരണം. വേദിയില്‍ നിന്ന് പാട്ടു പാടുന്ന വീഡിയോ, അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഇതോടെ ഈ അച്ഛന്റെ മരണം സോഷ്യല്‍ മീഡിയ വേദനയോടെ ചര്‍ച്ചയാക്കി. അപ്പോഴും മകള്‍ ആര്‍ച്ച ഒന്നും അറിഞ്ഞിരുന്നില്ല. നെഞ്ചു വേദനയെ തുടര്‍ന്ന് അച്ഛന്‍ ആശുപത്രിയിലാണെന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്.
അച്ഛന്‍ മരിച്ചെങ്കിലും ഇത്രയേറെ ഒരുക്കള്‍ നടത്തിയ വിവാഹം മാറ്റി വച്ചാല്‍ അത് പെണ്‍കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്ന് കണ്ട് വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. അച്ഛന്‍ മരിച്ചെന്ന വാര്‍ത്ത ചോരാതെ. വരന്റെ ബന്ധുക്കളില്‍ ചിലരെയും അടുത്ത ബന്ധുക്കളെയും മാത്രമാണു വിവരം അറിയിച്ചത്.
വിവാഹം കഴിഞ്ഞപ്പോഴും അച്ഛന്‍ എത്തിയില്ല. ഉടന്‍ വരുമെന്ന് ആശ്വസിപ്പിച്ചു ബന്ധുക്കള്‍ അവളെ വരനോടൊപ്പം യാത്രയാക്കി. മകള്‍ സുമംഗലിയാകുന്നതു സ്വപ്നം കണ്ടു കാത്തിരുന്ന അച്ഛന്റെ ആത്മാവിന് ശാന്തി നല്‍കാനായിരുന്നു വീട്ടുകാരും നാട്ടുകാരും ഇത്തരമൊരു ഇടപെടല്‍ നടത്തിയത്. വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ഇക്കാര്യങ്ങളൊന്നും ആര്‍ച്ച അറിഞ്ഞില്ല. വിവാഹ വേദിയിലും സന്തോഷം അഭിനയിക്കാന്‍ പാടുപെടുകയായിരുന്നു ബന്ധുക്കള്‍. നിശ്ചയിച്ചുറപ്പിച്ചത് പോലെ വിഷ്ണുപ്രസാദ് ആര്‍ച്ചയുടെ കഴുത്തില്‍ താലികെട്ടി. തുടര്‍ന്ന് ഇരുവരും വരന്റെ വീട്ടിലേക്കു പോയി. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ മരണവിവരം മക്കളെയും ഭാര്യയെയും അറിയിച്ചില്ല. അത്യാസന്ന നിലയില്‍ ചികിത്സയിലാണെന്നേ പറഞ്ഞുള്ളു. നിശ്ചയിച്ച പ്രകാരം നീണ്ടകര പരിമണം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ആര്‍ച്ച വിവാഹിതയായി. കതിര്‍ മണ്ഡപത്തില്‍ നിന്നിറങ്ങുമ്‌ബോഴും ആര്‍ച്ച അച്ഛന്റെ വിവരം തിരക്കി. സുഖം പ്രാപിച്ച് വരുന്നുവെന്ന ബന്ധുക്കളുടെ മറുപടി കേട്ടാണ് അവള്‍ ഭര്‍തൃഗൃഹത്തിലേക്ക് യാത്രയയത്.
ആര്‍ച്ച ഒന്നും അറിയാതിരിക്കാന്‍ ദുഃഖം ഉള്ളിലൊതുക്കി സന്തോഷം അഭിനയിച്ചു വീട്ടുകാര്‍. പരിമണം ദുര്‍ഗാദേവി ക്ഷേത്രം വക ഓഡിറ്റോറിയത്തില്‍ കടയ്ക്കല്‍ സ്വദേശി വിഷ്ണുപ്രസാദ് ആര്‍ച്ചയുടെ കഴുത്തില്‍ താലികെട്ടി. തുടര്‍ന്ന് ഇരുവരും വരന്റെ വീട്ടിലേക്കു പോയി. അച്ഛന്റെ മരണ വിവരം ഇന്നു സംസ്‌കാരത്തിനു തൊട്ടുമുന്‍പ് മാത്രം ആര്‍ച്ചയെ അറിയിച്ചാല്‍ മതിയെന്നാണു ബന്ധുക്കളുടെ തീരുമാനം. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണു വിഷ്ണുപ്രസാദിന്റെ മരണം. സംസ്‌കാരം ഇന്ന് 4ന്. ജെ.സുഷമയാണു ഭാര്യ. അനുപ്രസാദ്, ആര്യ പ്രസാദ് എന്നിവരാണു മറ്റു മക്കള്‍. മരുമകന്‍: വി.ഷാബു.
ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കൊല്ലം എ.ആര്‍. ക്യാമ്ബില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
father dies while singing on the marriage function of daughter