Malayalam Breaking News
വധക്കേസിൽ പെട്ട് 70 ദിവസം ഒളിവിൽ കഴിഞ്ഞു – വെളിപ്പെടുത്തലുമായി ബൈജു
വധക്കേസിൽ പെട്ട് 70 ദിവസം ഒളിവിൽ കഴിഞ്ഞു – വെളിപ്പെടുത്തലുമായി ബൈജു
By
ജീവിതം എന്തെന്ന് പഠിപ്പിച്ചത് തനിക്കെതിരെ ഉയര്‍ന്ന വന്ന കേസാണെന്ന് നടന്‍ ബൈജു. വധക്കേസില്‍ പ്രതിയായതോടെ സിനിമയിലേയ്ക്ക് പിന്നെ ആരും വിളിച്ചില്ലെന്നും ബൈജു പറയുന്നു. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ 70 ദിവസം ഒളിവുല്‍ താമസിക്കേണ്ടി വന്ന സാഹചര്യം വരെയുണ്ടായിരുന്നു. എന്താണ് ജീവിതം എന്താണെന്ന് പഠിപ്പിച്ചത് ഈ സംഭവമാണ്. അത് വരെ ആര് ഉപദേശിച്ചാലും കേള്‍ക്കുന്ന പ്രകൃതകാരനായിരുന്നില്ലെന്നും താരം വ്യക്തമാക്കി.
പോലീസിനെ ഭയന്ന് ഒളിവില്‍ കഴിഞ്ഞപ്പോള്‍ പ്രശസ്തനായ പ്രതി വിദേശത്തേയ്ക്ക് കടന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആ സമയത്ത് ഞാന്‍ തിരുവനന്തപുരത്ത് തന്നെയുണ്ടായിരുന്നെന്നും ദിവസങ്ങള്‍ എണ്ണി കഴിയുകയായിരുന്നെന്നും ബൈജു പറയുന്നു. പ്രശസ്തനായ പ്രതിയെ പിടികൂടുന്നത് പോലീസ് ഒരു അഭിമാന പ്രശ്നമായി ഏടുത്തപ്പോള്‍ താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തിന് കണക്കില്ലായിരുന്നു. ഒടുവില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്നായിരുന്നു പുറത്തു വന്നത്.
ഇതുവരെ മൂന്നൂറ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സീനിയര്‍ താരമാണെങ്കിലും സീനിയോര്‍ട്ടിക്ക് വലിയ വിലയെന്നുമില്ല. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്ബോള്‍ മാത്രമാണ് വിലയുള്ളതെന്നും ബൈജു പറഞ്ഞു. 38 കൊല്ലം സിനിമയില്‍ അഭിനയിച്ചിട്ടും ഇതുവരെ ഒരു പുരസ്കാരം പോലും ലഭിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമ സംവിധാനത്തില്‍ താല്‍പര്യമില്ലെന്നും എന്നാല്‍ താന്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രം ഒരു വര്‍ഷത്തിനുളളില്‍ പുറത്തു വരുമെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
baiju about case against him