Malayalam Breaking News
മോഹൻലാലിൻറെ അഭിനയത്തേക്കാൾ ഗംഭീരമായിരുന്നുവെന്നു ചിലർ പറഞ്ഞുവെങ്കിലും അവരോടെനിക്ക് പറയാനുള്ളത് ഇതാണ് – ലാൽ
മോഹൻലാലിൻറെ അഭിനയത്തേക്കാൾ ഗംഭീരമായിരുന്നുവെന്നു ചിലർ പറഞ്ഞുവെങ്കിലും അവരോടെനിക്ക് പറയാനുള്ളത് ഇതാണ് – ലാൽ
By
മലയാള സിനിമയിൽ നടനായും സംവിധായകനായും സ്ഥാനം ഉറപ്പിച്ച ആളാണ് ലാൽ. ,എന്നാല്‍ രണ്ടു സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ സ്വന്തം പേരിലാക്കിയ ലാലിന് ലാല്‍ എന്ന നടനോട് വലിയ മമതയില്ലെന്നതാണ് ഏറെ കൗതുകം, മോഹന്‍ലാലിനൊപ്പം മത്സരിച്ച് അഭിനയിച്ച ‘കന്മദം’ എന്ന ചിത്രത്തിലെ അഭിനയത്തെ പ്രേക്ഷകര്‍ പ്രശംസിച്ചു എങ്കിലും തന്റെ അഭിനയം ആ സിനിമയില്‍ തീരെ നന്നായില്ലെന്ന് തുറന്നു പറയുകയാണ് ലാല്‍.
ലോഹിതദാസ് സംവിധാനം ചെയ്ത കന്മദത്തില്‍ ‘ജോണി’ എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിച്ചത്, നായകനോളം പ്രധാന്യമുള്ള ഈ കഥാപാത്രം ചിത്രത്തിന്റെ പല ഘട്ടങ്ങളിലും പ്രതിനായക സ്വഭാവങ്ങളിലേക്കും വഴിമാറുന്നുണ്ട്, മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെന്ന പോലെ ലാലിന്‍റെ അഭിനയ ജീവിതത്തിലെയും ഏറ്റവും മികച്ച കഥാപാത്രമായി കന്മദത്തിലെ ജോണിയെ പ്രേക്ഷകര്‍ വിലയിരുത്തുന്നു. രണ്ടു ലാല്‍മാര്‍ മത്സരിച്ചു അഭിനയിച്ച ചിത്രത്തില്‍ മഞ്ജു വാര്യരും ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ലോഹിതദാസിന്റെ മനോഹര രചനകൊണ്ടും, മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ അഭിനയ മികവു കൊണ്ടും എവിടെയോ എത്തി നില്‍ക്കുന്ന ചിത്രമായിരുന്നു കന്മദമെന്നു ലാലും പങ്കുവയ്ക്കുന്നു, അതില്‍ എന്റെ അഭിനയത്തെ ഇത്രയും വാഴ്ത്തപ്പെടുന്നതിനു കാരണം കൂടെ നിന്ന് അഭിനയിച്ച മോഹന്‍ലാലും അതിലുപരി ലോഹിതദാസ് എഴുതി വച്ച തിരക്കഥയുമാആണെന്നും ലാല്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുന്നു. മോഹന്‍ലാലിന്‍റെ അഭിനയത്തെക്കാള്‍ ഗംഭീരമായിരുന്നു എന്നൊക്കെ ചിലര്‍ അന്ന് പറഞ്ഞെങ്കിലും ഞാന്‍ നന്നായി അഭിനയിച്ചിട്ടില്ലെന്ന് അത് കാണുമ്ബോള്‍ എനിക്ക് തന്നെ തോന്നാറുണ്ട് ലാല്‍ പറയുന്നു..
ഭൂതക്കണ്ണാടി, ജോക്കര്‍, കസ്തൂരിമാന്‍, കന്മദം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലോഹിതദാസ് മലയാള സിനിമയിലെ ഹിറ്റ് തിരക്കഥാകൃത്തിനു പുറമേ മലയാള സിനിമയിലെ ഹിറ്റ് സംവിധായകനെന്ന പേരും സ്വന്തമാക്കുകയായിരുന്നു.
lal about his acting