ദുൽഖറിനെ കാണാൻ കൊട്ടാരക്കരയിൽ വൻ ജനക്കൂട്ടം , തിക്കിലും തിരക്കിലും പെട്ട് ദുൽഖറിനെ കാണാനെത്തിയ ഒരാള്‍ മരിച്ചു
നടൻ ദുൽഖർ സൽമാൻ പങ്കെടുത്ത സ്വകാര്യ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു . കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം . പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കൊട്ടാരക്കരയിലെ ഒരു മാളിന്റെ ഉദ്ഘാടനത്തിനാണ് ദുല്‍ഖര്‍ എത്തിയത്.
ദുല്‍ഖര്‍ എത്തുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പേ സ്ഥലത്ത് നടനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ദുല്‍ഖര്‍ എത്തിയതോടെ തിരക്ക് കൂടുകയായിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല. വാഹനങ്ങളും ബ്ലോക്കില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ദുല്‍ഖര്‍ എത്തിയതോടെ തിക്കിലും തിരക്കിലപം പെട്ട് ഹരി കുഴഞ്ഞുവീഴുകയായിരുന്നു.
ഇയാളെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹരിക്ക് നേരത്തെ ഹൃദയാഘാതം ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ ഗതാഗതതടസം സൃഷ്ടിച്ചതിന് മാള്‍ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തതായാണ് വിവരം.
fan collapsed in kottarakkara during dulquers visit
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...