Connect with us

മകളെ ചുംബിച്ചതിനു ഐശ്വര്യയ്ക്ക് സദാചാര വിമർശനം !! ചുട്ട മറുപടിയുമായി ഐശ്വര്യ റായ്….

Malayalam Breaking News

മകളെ ചുംബിച്ചതിനു ഐശ്വര്യയ്ക്ക് സദാചാര വിമർശനം !! ചുട്ട മറുപടിയുമായി ഐശ്വര്യ റായ്….

മകളെ ചുംബിച്ചതിനു ഐശ്വര്യയ്ക്ക് സദാചാര വിമർശനം !! ചുട്ട മറുപടിയുമായി ഐശ്വര്യ റായ്….

മകളെ ചുംബിച്ചതിനു ഐശ്വര്യയ്ക്ക് സദാചാര വിമർശനം !! ചുട്ട മറുപടിയുമായി ഐശ്വര്യ റായ്….

അടുത്തിടെ മകള്‍ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നിരവധി വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് ഐശ്വര്യ റായ് ബച്ചൻ. എന്നാൽ തന്നെ വിമർശിച്ചവർക്കൊക്കെ ചുട്ട മറുപടിയുമായാണ് തരാം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ അന്ന് വിമർശിച്ചവർക്കെതിരെ ഐശ്വര്യ രംഗത്ത് വന്നത്. മറ്റുള്ളവര്‍ പറയുന്നതല്ല താന്‍ ചെയ്യാറുള്ളതെന്ന് ഐശ്വര്യ വ്യക്തമാക്കി. വെറുക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടരാം, എന്നാല്‍ അതൊന്നും തന്നെ ബാധിക്കുകയില്ലെന്നും ഐശ്വര്യ പറഞ്ഞു.

“ആളുകള്‍ക്ക് എല്ലാ കാര്യത്തിലും ഓരോ അഭിപ്രായങ്ങള്‍ ഉണ്ടാകും. ഞാന്‍ ചെയ്യുന്ന കാര്യങ്ങളെയോ, പൊതു ഇടങ്ങളില്‍ ഞാനെങ്ങനെ എന്റെ മകളോടു പെരുമാറുന്നു എന്നതിനെയോ ആ അഭിപ്രായങ്ങള്‍ ഒരിക്കലും സ്വാധീനിക്കാന്‍ പോകുന്നില്ല. ഞാന്‍ ചെയ്യുന്ന കാര്യങ്ങളെ വിധിച്ചോട്ടെ. അതെന്റെ മകളാണ്. ഞാനവളെ സ്‌നേഹിക്കുന്നു. അവളെ ഞാന്‍ സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമെല്ലാം ചെയ്യും. എന്റെ മകളും എന്റെ ജീവിതവുമാണ്” – ഐശ്വര്യ തുറന്നടിച്ചു.

കളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്ന ഒരു ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്‌തത്‌ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ‘അകമഴിഞ്ഞു നിന്നെ ഞാന്‍ സ്നേഹിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ’ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.എന്നാല്‍ ആരാധ്യയുടെ ചുണ്ടില്‍ ഐശ്വര്യ ചുംബിച്ചതു ശരിയായില്ല എന്നായിരുന്നു ചിലരുടെ കമന്റ്. നിങ്ങൾ ശെരിക്കും ഒരു അമ്മയാണോ ?! ആരാധ്യ നിങ്ങളുട മകൾ തന്നെയാണോ ?! തുടങ്ങിയ കമന്റുകളും ചിത്രത്തിന് താഴെ ഉണ്ടായിരുന്നു.

Aishwarya Rai responds to the trolls against her

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top