ശരണം വിളിച്ചതിനു കമ്യുണിസ്റ് സർക്കാരിന്റെ ഗുണ്ടാ പോലീസ് അറസ്റ്റ് ചെയ്ത പെൺകുട്ടിയെന്ന പേരിൽ ബാലതാരം അക്ഷര കിഷോറിന്റെ ചിത്രം പ്രചരിപ്പിക്കുന്നു !!!
ശബരിമല വിഷയം കത്തിനിൽക്കുമ്പോൾ പലവിധത്തിൽ വ്യാജവാർത്തകൾ പടച്ചുവിട്ടു സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ബി ജെ പി . ഇപ്പോൾ ഇത്തരത്തിൽ വ്യാജ വാർത്തക്ക് ഇരയായത് സിനിമ – സീരിയൽ ബാലതാരം അക്ഷര കിഷോർ ആണ്. ശരണം വിളിച്ചതിന് അയ്യപ്പഭക്തയെ അറസ്റ്റ് ചെയ്തു എന്നാണ് പ്രചരിപ്പിക്കുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട ഭക്തിഗാനത്തിന്റെ ഷൂട്ടിങ്ങിനെടുത്ത അക്ഷരയുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളിലും ഗ്രൂപ്പുകളിലൂമാണ് ഈ പ്രചാരണം പരക്കുന്നത്.
ശബരിമല ക്ഷേത്രത്തില്‍ ശരണം വിളിച്ചതിന്റെ പേരില്‍ അയ്യപ്പഭക്തയായ പെണ്‍കുട്ടിയെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഗുണ്ടാപ്പോലീസ് അറസ്റ്റ് ചെയ്തു എന്നും പെണ്‍കുട്ടി ഇപ്പോള്‍ തിരുനെല്‍വേലി പോലീസ് സ്റ്റേഷനിലാണ് ഉളളതെന്നും ചിത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നു. പ്രധാനമായും കേരളത്തിന് പുറത്താണ് ഈ പ്രചാരണം കൊഴുക്കുന്നത്.
രാജ്യമെമ്പാടും സംസാരമായ ശബരിമല വിഷയം കൂടുതൽ കലുഷിതമാക്കുകയാണ് ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ ബി ജെ പി. മുൻപ് പോലീസ് ഭക്തനെ ആക്രമിക്കുന്നു എന്ന രീതിയിൽ ഫോട്ടോഷൂട് നടത്തി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു വ്യാജ വാർത്ത .
fake news by r s s against kerala government on sabarimala issue
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...