featured
യെടാ മോനേ…! ഫഹദ് ഫാസിന്റെ തോളിൽ കൈവെച്ച് തലൈവരും ബിഗ് ബിയും ; മരണമാസ് കോമ്പോയെന്ന് ആരാധകർ
യെടാ മോനേ…! ഫഹദ് ഫാസിന്റെ തോളിൽ കൈവെച്ച് തലൈവരും ബിഗ് ബിയും ; മരണമാസ് കോമ്പോയെന്ന് ആരാധകർ
വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഫഹദ് ഫാസിൽ. താരത്തിന്റെ ഓരോ കഥാപത്രവും ഇന്നും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഫഹദ് ഫാസിലിന്റെ പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ പുതിയ ചിത്രം വേട്ടയ്യനിലെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അതിനുപിന്നാലെ ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു മാസ് ചിത്രം പുറത്തുവന്നിരിക്കുകയാണ്. നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ഒരു പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് .
”ഇന്ത്യൻ സിനിമയുടെ രണ്ട് നെടുംതൂണുകളായ സൂപ്പർ സ്റ്റാർ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം ഞങ്ങളുടെ ബർത്ത്ഡേ ബോയ് ഫഹദ് ഫാസിൽ”- എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് കുറിച്ചിരിക്കുന്നത്.
ഫോട്ടോയിൽ തലൈവരെയും ബിഗ് ബിയെയുമാണ് ഫഹദിന്റെ തോളിൽ കൈവച്ച് നിൽക്കുന്നത്. നിലവിൽ ഈ ചിത്രം ഇന്ത്യൻ സിനിമ ലോകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്.
വേട്ടയ്യനിൽ രജിനികാന്ത് പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുക. അമിതാഭ് ബച്ചന്റെ കഥാപാത്രത്തെ കുറിച്ച് വ്യക്തമല്ല. രജിനിയും ഫഹദും ഒന്നിച്ചുള്ള ആദ്യ സിനിമയാണിത്. ചിത്രത്തിൽ ഫഹദ് എത്തുന്നത് ഒരു കോമഡി കഥാപാത്രമായാണ്. അമിതാഭ് ബച്ചൻ, റാണ ദഗുബതി, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.