Malayalam
ദിലീപുമായി പിണങ്ങിയപ്പോൾ പിന്നെ സിനിമ ചെയ്യാൻ പറ്റിയില്ല, അഡ്വാൻസ് തന്ന നിർമാതാക്കൾ പോലും പിന്മാറി; മഞ്ജുവിനെ കാണാൻ പോയപ്പോൾ ആ സംവിധായകൻ്റെ പെരുമാറ്റം വേദനിപ്പിച്ചു; തുളസി ദാസ്
ദിലീപുമായി പിണങ്ങിയപ്പോൾ പിന്നെ സിനിമ ചെയ്യാൻ പറ്റിയില്ല, അഡ്വാൻസ് തന്ന നിർമാതാക്കൾ പോലും പിന്മാറി; മഞ്ജുവിനെ കാണാൻ പോയപ്പോൾ ആ സംവിധായകൻ്റെ പെരുമാറ്റം വേദനിപ്പിച്ചു; തുളസി ദാസ്
മലയാളി പ്രേക്ഷകർക്ക് തുളസി ദാസ് എന്ന സംവിധായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തൊണ്ണൂറുകളിൽ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ദിലീപ് ചിത്രങ്ങളിൽ ഒട്ടുമുക്കാലും തുളസി ദാസിന്റേതായിരുന്നു. ചെറിയ ബജറ്റിൽ കോമഡി ചിത്രങ്ങളും പ്രണയ ചിത്രങ്ങളും കുടുംബചിത്രങ്ങളുമെല്ലാം അദ്ദേഹം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇടയ്ക്ക് വെച്ച് അദ്ദേഹം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.
എന്നാൽ ഇപ്പോൾ ഒരു ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുകയാണ് അദ്ദേഹം. എന്നാൽ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിലീപുമായി ഉണ്ടായ പിണക്കത്തെ കുറിച്ചും മഞ്ജു വാര്യരുടെയ സിനിമാ സെറ്റിൽ ചെന്നപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് അദ്ദേഹം.
ഇനിയും അവസരം വന്നാൽ ദിലീപിനൊപ്പം സിനിമ ചെയ്യും. ദിലീപ് ആദ്യമായി ചെയ്ത എന്റെ സിനിമ മായപ്പൊന്മാനാണ്. അതിനുശേഷം ദോസ്ത് ചെയ്തു. അത്തരത്തിലുള്ള സിനിമ ചെയ്യുമോയെന്ന് ഇപ്പോഴും ആളുകൾ ചോദിക്കാറുണ്ട്. പിന്നീട് ഞങ്ങൾക്കിടയിൽ ഒരു സൗന്ദര്യ പിണക്കമുണ്ടായി. സഹോദരങ്ങൾ തമ്മിലുണ്ടാവുന്ന പിണക്കം പോലെയായിരുന്നു അത്. കുറച്ചുനാൾ കഴിയുമ്പോൾ മാറും. പിണക്കമുണ്ടായപ്പോൾ ദിലീപിനും വാശിയായിരുന്നു എനിക്കും വാശിയായിരുന്നു.
അന്ന് ദിലീപുമായി ഇഷ്യു ഉണ്ടായപ്പോൾ പരാജയം ഒരുപാട് ഞാൻ അതിന്റെ ഭാഗമായി ഏറ്റുവാങ്ങി. ഒന്ന്, രണ്ട് വർഷം സിനിമ ചെയ്യാൻ പറ്റിയില്ല. എനിക്ക് അഡ്വാൻസ് തന്ന നിർമാതാക്കൾ പോലും പിന്മാറി. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. ഞങ്ങൾ കാണാറും സംസാരിക്കാറുമുണ്ട്. സിനിമയിൽ ആയിരിക്കുമ്പോൾ ജീവിതകാലം മുഴുവൻ പിണങ്ങിയിരിക്കാൻ കഴിയില്ല. പിന്നെ ദീലിപുമായി പിണങ്ങിയ സമയത്ത് സിനിമ ചെയ്യാൻ പറ്റാതെ വന്നപ്പോഴാണ് ഞാൻ സീരിയൽ ചെയ്ത് തുടങ്ങിയത്.
പുരാണ സീരിയലുകൾ ചെയ്തപ്പോൾ അതും മറ്റൊരു സുഖമായാണ് എനിക്ക് തോന്നിയത്. ദൈവത്തിന്റെ കാര്യങ്ങളാണല്ലോ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പുതിയ തലമുറയിലെ സിനിമാപ്രവർത്തകരെ കുറിച്ചും യുവസംവിധായകരിൽ ഒരാളിൽ നിന്നും ഉണ്ടായ ദുരനുഭവവും തുളസീദാസ് വെളിപ്പെടുത്തി. ഞാൻ അപ്ഡേറ്റാണ്.
റിലീസ് ചെയ്യുന്ന സിനിമകളെല്ലാം കാണും. കൂടുതലും കാണുന്നത് തിയേറ്ററിൽ അധികം ഓടാതെ പോയ സിനിമകളാണ്. ഈ കാലഘട്ടത്തിലാണ് വർക്ക് ചെയ്യാൻ എളുപ്പമെന്ന് തോന്നുന്നു. കാരണം ടെക്നോളജി ഒരുപാട് വളർന്നുവല്ലോ. ഈ വർഷം ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ട്. സമൂഹത്തിൽ നടക്കുന്ന ഒരു പ്രശ്നമാണ് കഥ. പുതിയൊരാളാണ് തിരക്കഥാകൃത്ത്.
സിനിമയെ കുറച്ച് കൂടി സീരിയസായി നോക്കി കാണണമെന്നും നിർമാതാവിന് മുടക്കിയ പൈസ തിരിച്ച് കിട്ടണമെന്ന ചിന്തയുണ്ടാകണമെന്നുള്ള അഭ്യർത്ഥനയുമാണ് എല്ലാ സംവിധായകരോടും പറയാനുള്ളത്. അതുപോലെ സീനിയറായിട്ടുള്ള ആളുകളോട് ബഹുമാനക്കുറവ് പുതിയ ആളുകൾക്കുള്ളതായി തോന്നിയിട്ടുണ്ട്. ഒരു സെറ്റിൽ ചെന്നപ്പോൾ അത്തരം ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്.
ഞാൻ വേറൊരു ആവശ്യത്തിനാണ് ആ സെറ്റിൽ ചെന്നത്. പക്ഷെ അവിടുത്തെ സംവിധായകൻ തിരിഞ്ഞ് പോലും നോക്കിയില്ല. പുതിയൊരു സംവിധായകനാണ്. മഞ്ജു വാര്യർ വിളിച്ചിട്ടാണ് ഞാൻ ചെന്നത്. മഞ്ജുവിന്റെ അടുത്ത് തന്നെ ഈ സംവിധായകനും ഇരിക്കുന്നുണ്ടായിരുന്നു. വന്ന് ഒന്ന് സംസാരിക്കാനുള്ള മനസ് പോലും ആ സംവിധായകൻ കാണിച്ചില്ല. മഞ്ജുവിനും അത് ഫീൽ ചെയ്തു. പിന്നെ അധികനേരം അവിടെ ഇരിക്കാതെ മഞ്ജുവിനോട് യാത്ര പറഞ്ഞ് ഇറങ്ങി. ആ സംവിധായകന്റെ ആദ്യ സിനിമയായിരുന്നുവെന്നും സംവിധായകൻ പറയുന്നു.
ദിലീപിനെ അണിനിരത്തി മായപ്പൊന്മാൻ, ദോസ്ത്, മമ്മൂട്ടിയുടെ ആയിരം നാവുള്ള അനന്തൻ, മോഹൻലാൽ വ്യത്യസ്ത കഥാപാത്രമായെത്തിയ മിസ്റ്റർ ബ്രഹ്മചാരി, കോളജ് കുമാർ, പൃഥ്വിരാജിൻ്റെ ആക്ഷൻ ത്രില്ലർ അവൻ ചാണ്ടിയുടെ മകൻ, മിമിക്സ് പരേഡ്, കാസർഗോഡ് ഖാദർ ഭായി, മുകേഷ് നായകനായെത്തിയ മലപ്പുറം ഹാജി മഹാനായ ജോജി, പൂച്ചയ്ക്കാര് മണികെട്ടും, ജയറാമിനെ നായകനാക്കി മിന്നാമിനുങ്ങിനും മിന്നുകെട്ട്, കിലുകിൽ പമ്പരം, സൂര്യപുത്രൻ എന്ന് തുടങ്ങിയ ചിത്രങ്ങൾ തുളസീദാസിന്റേതാണ്. 2016ൽ ഗേൾസ് എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.