ഐ ലവ് യു നസ്രിയ, ഞാനും എനിക്കുള്ളതെല്ലാം നിന്റേതാണ്.’ഫഹദ് ഫാസിൽ
By
ഐ ലവ് യു നസ്രിയ, ഞാനും എനിക്കുള്ളതെല്ലാം നിന്റേതാണ്.’ഫഹദ് ഫാസിൽ
ഫഹദുമായുള്ള വിവാഹ ശേഷം സിനിമ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു നസ്രിയ . നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്കും തിരികെയെത്തുന്ന നസ്രിയ.
അഞ്ജലി മേനോന് ചിത്രമായ ‘കൂടെ’ യിൽ പൃഥ്വിരാജ്, പാര്‍വതി, നസ്രിയ നസീം എന്നിവരാണ് പ്രധാന താരങ്ങള്‍. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെയ്ക്കുമ്പോള്‍ ജീവിതത്തില്‍ ഇതിനു മുമ്പ് തോന്നിയിട്ടില്ലാത്ത സന്തോഷമുണ്ടെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു.
വിവാഹശേഷം അഭിനയത്തില്‍നിന്ന് മാറി നില്‍ക്കുകയായിരുന്ന നസ്രിയയുടെ മടങ്ങിവരവ് ചിത്രം കൂടിയാണിത്. പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്.
‘നാല് വര്‍ഷത്തിനു ശേഷം നസ്രിയ സ്ക്രീനിലേക്ക് മടങ്ങി വരുന്നു എന്നതാണ് എന്റെ സന്തോഷത്തിന് കാരണം. കാരണം ആ നാല് വര്‍ഷം അവള് സിനിമയില്‍ നിന്ന് വിട്ടുനിന്നത് ഞങ്ങളുടെ നല്ല കുടുംബ ജീവിതത്തിന് വേണ്ടിയായിരുന്നു. ഐ ലവ് യു നസ്രിയ, ഞാനും എനിക്കുള്ളതെല്ലാം നിന്റേതാണ്.’ഫഹദ് പറയുന്നു.
‘ഇതൊരു മികച്ച സിനിമ മാത്രമല്ല ഇതിലെ താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും മികച്ചതാണ്. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ സ്വന്തം നസ്രിയയ്ക്കും എല്ലാം ആശംസകളും.’ഫഹദ് കുറിച്ചു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് കൂടെ എന്ന് നസ്രിയ പറയുന്നു.
Fahad Fazil about Nazriya Nazim
