സ്വാർത്ഥനാകാൻ അച്ഛനോട് ഞാൻ പറയുമായിരുന്നു .പക്ഷെ അച്ഛനൊരു രാജാവാണ് – അർജുൻ കപൂർ
By
സ്വാർത്ഥനാകാൻ അച്ഛനോട് ഞാൻ പറയുമായിരുന്നു .പക്ഷെ അച്ഛനൊരു രാജാവാണ് – അർജുൻ കപൂർ
ശ്രീദേവിയുടെ മരണം കപൂർ കുടുംബത്തിൽ വരുത്തിയ മാറ്റങ്ങൾ ചെറുതല്ല. തന്റെ പതിനൊന്നാം വയസിൽ അനുജത്തിയേയും അമ്മയെയും ഉപേക്ഷിച്ച് അച്ഛൻ ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തതോടെ അർജുൻ കപൂർ വളരെ രോഷത്തിലായിരുന്നു. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാൻവിയും ഖുഷിയും അനിയത്തിമാരല്ലെന്നും പറഞ്ഞിരുന്ന അർജുന്റെ നിലപാട് ശ്രീദേവിയുടെ മരണത്തോടെ മാറി.
മൂന്നു സഹോദരിമാരെയും ചേർത്ത് പിടിച്ചു ഇപ്പോൾ നിൽക്കുന്ന അർജുൻ കപൂർ അച്ഛൻ ബോണി കപൂറിന് ഫതേർസ് ഡേയിൽ അച്ഛനെക്കുറിച്ച് അര്‍ജുന്‍ എഴുതിയ കുറിപ്പാണ് ഹൃദയത്തില്‍ തൊടുന്നത്. രാജാവെന്നാണ് അര്‍ജുന്‍ അച്ഛനെ വിശേഷിപ്പിച്ചിരിക്കുന്നത്. അനുജന്‍ അനില്‍ കപൂറിനൊപ്പം ഇരിക്കുന്ന ബോണിയുടെ ഒരു പഴയ ചിത്രം പങ്കുവച്ചു കൊണ്ടാണ് അര്‍ജുന്റെ കുറിപ്പ്.
‘ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും എന്റെ അച്ഛന്‍ ഗാഢമായ ചിന്തയിലാണ്. അതേസമയം ചെറിയച്ഛന്‍ മുന്നോട്ടും നോക്കിയിരിക്കുന്നു. അച്ഛന്‍ എന്നും മറ്റുള്ളവരെ പറ്റി ഒരുപാട് ചിന്തിക്കും. എങ്ങനെ അവരെ സഹായിക്കാം, അവര്‍ക്ക് വേണ്ടി എങ്ങനെ കാര്യങ്ങള്‍ മികച്ചതാക്കി മാറ്റാം… അദ്ദേഹത്തിന്റെ ആളുകള്‍ക്ക്, കൂട്ടുകാര്‍ക്ക്, കുടുംബത്തിന്, ശത്രുക്കള്‍ക്ക് പോലും..
ഈ പോയ വര്‍ഷങ്ങളിളെല്ലാം ഒരല്‍പം സ്വാര്‍ഥനായി തീരാനുള്ള സമയമായെന്നും സ്വന്തം കാര്യം ആദ്യം നോക്കണമെന്നും അദ്ദേഹത്തെ മനസിലാക്കിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. പക്ഷേ എന്റെ അച്ഛന്‍, അദ്ദേഹം ഒരു രാജാവാണ്. മറ്റുള്ളവരെ സഹായിക്കാനുള്ള ഉള്‍പ്രേരണ അദ്ദേഹത്തിന് ഒരിക്കലും മാറ്റാനാകില്ല. എനിക്കറിയാവുന്ന ഏറ്റവും നിസ്വാര്‍ഥമായ മനുഷ്യന് ഫാദേഴ്‌സ് ഡേ ആശംസകള്‍.. അങ്ങയുടെ മകനായതില്‍ അഭിമാനിക്കുന്നു’- അര്‍ജുന്‍ കുറിച്ചു.
arjun kapoor about boney kapoor
