ബാബു ആന്റണിയെ കണ്ടു ഫഹദ് ഫാസിൽ കരഞ്ഞു.. സിനിമയിലല്ല ജീവിതത്തിൽ !!
‘ബാബു ആന്റണിയെ കണ്ടതും ഫഹദ് ഫാസിൽ കരഞ്ഞു, അപ്പോൾ ബാബു ആന്റണി ഉറപ്പിച്ചു ഈ ചിത്രം വിജയിച്ചുവെന്ന്’. ഫഹദ് ഫാസിൽ ബാബു ആന്റണിയെ കണ്ടിട്ട് കരയുകയോ ? കേൾക്കുന്ന മലയാളികൾ ഞെട്ടും !!!ബാബു ആന്റണി എന്ന വില്ലനെ ഇഷ്ട്പെടാത്ത മലയാളികൾ ഇല്ല.
സ്ഥിരം വില്ലന്‍ പരിവേഷത്തില്‍ നിന്നും മാറി നോട്ടം കൊണ്ട് പ്രേക്ഷരെ ഞെട്ടിച്ച വില്ലനായിരുന്നു പൂവിനു പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലെ പ്രതിനായക വേഷം. ഫാസില്‍ സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു,
പ്രിവ്യൂ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന് ഫാസില്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിരുന്നതായി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ബാബു ആന്റണി പറയുന്നു, അതിനു ഒരു കാരണവും ഉണ്ടെന്നു വ്യക്തമാക്കുകയാണ് താരം.
സിനിമയുടെ പ്രിവ്യൂ കാണാന്‍ അന്ന് ഫാസിലിന്റെ മടിയില്‍ ഏഴു വയസ്സുകാരന് ഫഹദും ഉണ്ടായിരുന്നു, സിനിമയ്ക്ക് ശേഷം ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നപ്പോള്‍ എന്നെ കണ്ട പാടെ അവന് ഉച്ചത്തില്‍ കരഞ്ഞു. ഫഹദിന്റെ കരിച്ചില്‍ കേട്ടതും ഈ സിനിമയുടെ വിജയം ഉറപ്പായി എന്നായിരുന്നു ഫാസിലിന്റെ മറുപടി .
