Connect with us

ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ; നായകൻ നിവിൻ പോളി .

Malayalam Breaking News

ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ; നായകൻ നിവിൻ പോളി .

ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ; നായകൻ നിവിൻ പോളി .

ചാർലിയുടെ വൻ വിജയത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. ജൂലൈ അവസാനവാരം നിവിൻ പോളിയെ നായകനാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചാർലിക്കു ശേഷം മാർട്ടിൻ സിനിമ നിർമ്മാണത്തിലും പരസ്യമേഖലയിലുമായിരുന്നു കൂടൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്.പുതിയ ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.

Richie-Actor-Nivin-Pauly-Press-Releaseനിവിൻ പോളി നായകവേഷത്തിലെത്തുന്ന രണ്ട് ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുങ്ങുന്നത്.ഗീതു മോഹൻ ദാസ് സംവിധാനം ചെയ്ത മൂത്തോനും.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയും. കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ഉണ്ട്.

Kayamkulam_Kochunniമാർട്ടിൻ പ്രക്കാട്ട്- ജോമോൻ ടി ജോൺ ദുൽഖറിനെ നായകനാക്കി ഒരുക്കിയ പരസ്യചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ ട്രെന്റായിരുന്നു.

More in Malayalam Breaking News

Trending

Recent

To Top