Connect with us

ക്ലാസ്സിൽ കയറാതെ പുതിയ സിനിമയും കണ്ട് ടിക് ടോക്ക് വിഡിയോയും എടുത്തു നടക്കുന്ന കുട്ടികൾ സൂക്ഷിക്കുക!! പോലീസ് നിങ്ങളുടെ പിന്നാലെ …

Malayalam Breaking News

ക്ലാസ്സിൽ കയറാതെ പുതിയ സിനിമയും കണ്ട് ടിക് ടോക്ക് വിഡിയോയും എടുത്തു നടക്കുന്ന കുട്ടികൾ സൂക്ഷിക്കുക!! പോലീസ് നിങ്ങളുടെ പിന്നാലെ …

ക്ലാസ്സിൽ കയറാതെ പുതിയ സിനിമയും കണ്ട് ടിക് ടോക്ക് വിഡിയോയും എടുത്തു നടക്കുന്ന കുട്ടികൾ സൂക്ഷിക്കുക!! പോലീസ് നിങ്ങളുടെ പിന്നാലെ …

ക്ലാസ്സിൽ കയറാതെ പുതിയ സിനിമയും കണ്ട് ടിക് ടോക്ക് വിഡിയോയും എടുത്തു നടക്കുന്ന കുട്ടികൾ സൂക്ഷിക്കുക!! പോലീസ് നിങ്ങളുടെ പിന്നാലെ …

ടിക് ടോക്ക് എന്ന സോഷ്യൽ മീഡിയ തരംഗം വലിയ പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. വണ്ടി തടഞ്ഞും പൊതു ഇടങ്ങളിൽ തടസമുണ്ടാക്കിയും താരങ്ങളാകാനും കയ്യടി നേടാനും ശ്രമിക്കുകയാണ്‌ യുവത്വം . എന്നാൽ ഇത് കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുന്നതായി ചൂണ്ടികാണിക്കുന്നതാണ് കേരള പോലീസിന്റെ പോസ്റ്റ് .

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ;

ക്ലാസ്സിൽ കയറാതെ പുതുതായി റിലീസ് ചെയ്ത സിനിമകളും കണ്ട് ടിക് ടോക് വിഡിയോകളും പിടിച്ചു നടന്ന 70 വിദ്യാർത്ഥികളെ തിരുവനന്തപുരം നഗരത്തിൽ നിന്നും ഷാഡോ പോലീസ് കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിച്ചു. തിയേറ്ററുകളിലും പാർക്കുകളിലും വീഡിയോ ഗെയിം ക്ലബുകളിലും സ്‌കൂൾ യൂണിഫോമിൽ കണ്ട കുട്ടികളെയാണ് ഷാഡോ പോലീസ് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഇതൊരു ഒറ്റപ്പെട്ട വാർത്തയായി കാണരുത്. ഏറെ ആശങ്കയുളവാക്കുന്ന സംഭവങ്ങളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. നമ്മുടെ കുട്ടികളുടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ നിർണ്ണായകമായ പല ഘടകങ്ങളും അടങ്ങിയ, ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് ചുവടു വയ്ക്കുന്ന ഈ വളർച്ചാഘട്ടത്തെ അതീവ ഗൗരവത്തോടുകൂടിയാണ് രക്ഷിതാക്കളും അധ്യാപകരും സമീപിക്കേണ്ടത്. സ്വഭാവരൂപീകരണവും മാനസികമായ പരിണാമവും വ്യക്തിത്വ വികാസവും ഉണ്ടാകുന്നത് ഈ കാലഘട്ടത്തിലാണ്. മാതാപിതാക്കളിൽനിന്നും കുടുംബത്തിൽ നിന്നും പുറത്തേക്ക് ചാടി സ്വതന്ത്രമായ ബന്ധങ്ങളുടെ ലോകം വ്യാപിപ്പിക്കാൻ കുട്ടികൾ ശ്രമിക്കുന്നു. ശരിയോ തെറ്റോ വിവേചിച്ചറിയാതെ, കൂട്ടുകാരുടെ സ്വധീനവലയത്തിൽപ്പെടാൻ തുടങ്ങുന്നതും പുറം ലോകത്തിൻ്റെ മാസ്മരികതയിൽ വീണുപോകുന്നതും ഈ പ്രായത്തിലാണ്. പുതിയ വിഷയങ്ങൾ അറിയാനും അന്വേഷിക്കാനും അവരിൽ താല്പര്യം ജനിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങുന്നതോടൊപ്പം സൗഹൃദങ്ങളും സാഹസികതയും ഉത്സാഹവും ഉല്ലാസവും കൂടിച്ചേരുന്നതോടെ ശരി തെറ്റുകൾ വിവേചിച്ചറിയുന്നതിൽ പോരായ്മകൾ നേരിടുന്നു. മദ്യത്തിൻ്റെയും മയക്കുമരുന്നുകളുടെയും ഉപയോഗത്തിലേക്കും കുറ്റകൃത്യങ്ങളുടെ ലോകത്തേക്കും വഴുതിവീഴുന്നതും ഈ പ്രായത്തിലാണ്.

കൂട്ടുകാരുടെ നിർബന്ധങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങി തെറ്റുകൾ ചെയ്യാനും കാര്യഗൗരവം മനസിലാക്കാതെ തീരുമാനമെടുക്കാനും സാധ്യത കൂടുതൽ ഉള്ളതിനാൽ ഈ പ്രായത്തിലുള്ളവരെ രക്ഷിതാക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലഘട്ടത്തിൽ അവർ നേരിടുന്ന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ മാതാപിതാക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മാനസികപിന്തുണ ആവശ്യം വേണ്ടിവരും.

മികച്ചവിദ്യഭ്യാസo നേടുന്നതോടൊപ്പം ഓരോ പ്രവർത്തികളിലും പ്രശ്നങ്ങളിലും കൃത്യമായ തീരുമാനം എടുക്കുന്നതിനും സമൂഹത്തിൽ ആരോഗ്യപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും താഴേക്കിടയിലുള്ളവരോടും മറ്റ് സഹായം ആവശ്യമുള്ളവരോടും കരുണയോടും ദയയോടും ഇടപെടുന്നതിനും വ്യക്തിശുചിത്വം കാത്തു സൂക്ഷിക്കുന്നതിനും കലാകായിക വാസനകളെ വളർത്തിയെടുക്കുന്നതിനും അതുവഴി മികച്ചൊരു ജീവിതം കെട്ടിപ്പടുക്കുന്നതിനും പുതുതലമുറയെ സജ്ജരാക്കണം.

facebook post by kerala police on tik tok

More in Malayalam Breaking News

Trending

Recent

To Top