Connect with us

കർണ്ണനാകാൻ ഒരുങ്ങി വിക്രം !! കുതിരയോട്ടം പഠിച്ചു; ശരീരഭാരം 20 കിലോ കൂട്ടി…..

Malayalam Breaking News

കർണ്ണനാകാൻ ഒരുങ്ങി വിക്രം !! കുതിരയോട്ടം പഠിച്ചു; ശരീരഭാരം 20 കിലോ കൂട്ടി…..

കർണ്ണനാകാൻ ഒരുങ്ങി വിക്രം !! കുതിരയോട്ടം പഠിച്ചു; ശരീരഭാരം 20 കിലോ കൂട്ടി…..

കർണ്ണനാകാൻ ഒരുങ്ങി വിക്രം !! കുതിരയോട്ടം പഠിച്ചു; ശരീരഭാരം 20 കിലോ കൂട്ടി…..

എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിന് ശേഷം ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കർണ്ണ’ ജനുവരി ആദ്യം ചിത്രീകരണം തുടങ്ങും. ചിയാന്‍ വിക്രം കര്‍ണനായി അഭിനയിക്കുന്ന ചിത്രം 300 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.

രണ്ടര മണിക്കൂറായിരിക്കും ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ഇതില്‍ അര മണിക്കൂര്‍ കുരുക്ഷേത്ര യുദ്ധത്തിന്‍റെ ചിത്രീകരണമായിരിക്കും. ആറുമാസത്തിലേറെ ഹൈദരാബാദില്‍ ചിത്രീകരണം നീണ്ടുനില്‍ക്കും. അത്രയും തന്നെ പോസ്റ്റ് പ്രൊഡക്ഷനും സമയമെടുക്കും. 70 ശതമാനത്തോളം രംഗങ്ങളില്‍ വി.എഫ്.എക്‌സ് ഉപയോഗിക്കുന്നുണ്ട്.

കര്‍ണന്‍റെ കാഴ്ചപ്പാടില്‍ മഹാഭാരതത്തെ കാണാന്‍ ശ്രമിക്കുന്ന മഹാവീര്‍ കര്‍ണയില്‍ ഇന്ത്യയിലെ മിക്ക ഭാഷകളില്‍ നിന്നും അഭിനേതാക്കള്‍ എത്തും. താരനിര്‍ണയം പുരോഗമിക്കുകയാണ്.

ശരീരഭാരം 20 കിലോയോളം വര്‍ദ്ധിപ്പിച്ച ഒരു വിക്രമിനെയായിരിക്കും ഈ ചിത്രത്തില്‍ കാണാനാവുക. ചിത്രത്തിനായി വിക്രം കുതിരയോട്ടം പഠിച്ചു. മഹാവീര്‍ കര്‍ണയുടെ പ്രീ വിഷ്വലൈസേഷന്‍ പൂര്‍ത്തിയായി. തമിഴിലും ഹിന്ദിയിലുമായി ചിത്രം പുറത്തിറങ്ങും.

Vikram all set to act in Mahaveer Karnan

More in Malayalam Breaking News

Trending