Malayalam
‘റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം’ നടി റിമാ കല്ലിങ്കലിനെതിരെ വീണ്ടും പരിഹാസം!
‘റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം’ നടി റിമാ കല്ലിങ്കലിനെതിരെ വീണ്ടും പരിഹാസം!
നടി റിമാ കല്ലിങ്കലിനെതിരെ വീണ്ടും പരിഹാസവുമായി യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍. ‘റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം’ എന്ന് തുടങ്ങുന്ന കുറിപ്പാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാമെന്നും സന്ദീപ് വാര്യര്‍ പോസ്റ്റില്‍ കുറിച്ചു.
തിങ്കളാഴ്ച കൊച്ചിയില്‍ സിനിമാക്കാര് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിര “ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് “എന്ന പേരില്‍ പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു നേരെ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്ത സിനിമാ താരങ്ങള്‍ക്കെതിരെ കടുത്ത വിമർശനമാണ് കഴിഞ്ഞ ദിവസം യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യർ നടത്തിയത്. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാര് നികുതി കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇന്‍കംടാക്സ് , എന്‍ഫോഴ്സ്മെന്റ് വകുപ്പുകള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടെന്നുമായിരുന്നു സന്ദീപിന്റെ പോസ്റ്റ്. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
സന്ദീപിന് മറുപടിയായി സംവിധായകൻ ആഷിഖ് അബു രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒറ്റവാക്കിലൂടെയാണ് സന്ദീപിന്റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ചാണകത്തിൽ ചവിട്ടില്ല എന്ന ഒറ്റവാക്കാണ് ആശിഖ് അബു കുറിച്ചത്. അറിവിന്റെ കല എന്നു പറയുന്നത്. അവഗണിക്കേണ്ടതിനെ അറിയുക എന്നതാണ്. വാചകവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
സന്ദീപ് ജി.വാര്യർക്ക് ആഷിഖ് അബു മറുപടി നൽകിയതിന് പിന്നാലെയാണ് നടി റിമ കല്ലിങ്കല്‍ വിമർശനവുമായി രംഗത്തെത്തിയത്. സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍ രംഗത്തെത്തിയതാണ് എപ്പോൾ വീണ്ടും വിവാദങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. വിഡ്ഡികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം, എന്നായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.’ആരെടാ നാറി നീ’ എന്ന നടി ഫിലോമിനയുടെ സംഭാഷണവും ചിത്രവും പോസ്റ്റിനൊപ്പം റിമ പങ്കുവെച്ചിട്ടുണ്ട്. ഇന്നലെയാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്ത സിനിമാ താരങ്ങള്‍ക്കെതിരെ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്.
നിമിഷ സജയന്, റിമ കല്ലിങ്കല്‍ അടക്കം ചില നടിമാര്‍ കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത് പ്രസംഗിച്ചിരുന്നു. ഇതിന്റെ പച്ഛാത്തലത്തിലാണ് സന്ദീപ് വാര്യരുടെ വിമർശനം.
facebook post about rima kallingal
