News
‘മരണം ആരെയും വിശുദ്ധന് ആക്കുന്നില്ല. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത തെറ്റുകള്‍ മരിച്ചു കഴിഞ്ഞ് പറയാന്‍ പാടില്ലെന്നും ഇല്ല; വൈറലായി കുറിപ്പ്
‘മരണം ആരെയും വിശുദ്ധന് ആക്കുന്നില്ല. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത തെറ്റുകള്‍ മരിച്ചു കഴിഞ്ഞ് പറയാന്‍ പാടില്ലെന്നും ഇല്ല; വൈറലായി കുറിപ്പ്
വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും അപ്പുറമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ താരമാണ് അദ്ദേഹമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. മലയാള സിനിമയ്ക്ക് ഇന്നസെന്റിന്റെ വിയോഗം നികത്താനാവാത്തതാണ്.
എഴുന്നൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്.
ഹാസ്യ നടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്.
കഴിഞ്ഞദിവസം ഇന്നസെന്റിനെ കുറിച്ച് ഫേസ്ബുക്കില്‍ പ്രശസ്ത തിരക്കഥാകൃത്ത് ആയ ദീദി ദാമോദരന്‍ പങ്കുവെച്ച് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. അതിജീവിതക്ക് വേണ്ട നീതി ഇന്നസെന്റ് നല്‍കിയില്ല എന്നാണ് കുറിപ്പില്‍ ദീദി ദാമോദരന്‍ പറഞ്ഞത്. ഇന്നസെന്റ് രോഗം നേരിടുന്ന വേളയില്‍ അദ്ദേഹത്തെ വിളിച്ചു സംസാരിക്കണം എന്ന് എന്നെ ഉപദേശിച്ചത് ജെയിമാണ്. വിളിച്ചപ്പോള്‍ അച്ഛന്റെ മകള്‍ എന്ന വിലാസമൊന്നും വേണ്ടി വന്നില്ല. നേരത്തെ കാന്‍സര്‍ നേരിട്ട ഒരാളോടെന്ന ആദരവോടെ തുടങ്ങിയ അദ്ദേഹത്തിന്റെ സംസാരം പിന്നെ മറക്കാനാവാത്ത ചിരിയുടെ നിരവധി പാഠങ്ങള്‍ പകര്‍ന്നു തന്നാണ് അവസാനിച്ചത് എന്നും ദീദി പറഞ്ഞു.
കാന്‍സര്‍ വാര്‍ഡില്‍ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറിയിരുന്നു ഹൃദയം നുറുങ്ങുന്ന ആ ചിരി. അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല. സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇന്നസെന്റ്നെ പോലൊരാള്‍ ഉണ്ടായിട്ടും അവള്‍ക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല. അത് പ്രതിഷേധാര്‍ഹമായിരുന്നു. ദുരവസ്ഥകളില്‍ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.
അര്‍ബുദത്തേക്കാള്‍ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി. അവിടെ ഇന്നസെന്റ് നിശബ്ദനായി. അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല. മരണം പകരുന്ന വേദനയുടെയും വേര്‍പാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല. ആ ഇന്നസെന്റിന് മാപ്പില്ല. ആ കൂടെനില്‍ക്കായ്ക ചിരിയ്ക്ക് വക നല്‍ക്കുന്നതല്ല. കാന്‍സര്‍ വാര്‍ഡിലെ ചിരിയായി മാറിയ ഓര്‍മ്മയിലെ സ്നേഹനിധിയായ ഇന്നസെന്റിന്, പ്രിയ സഖാവിന് വിട എന്നായിരുന്നു ദീദി കുറിച്ചിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ ഇതിനെ സംബന്ധിച്ച് ഒരു സിനിമ ഗ്രൂപ്പില്‍ വന്ന പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സിനീഫയില് എന്ന സിനിമ ഗ്രൂപ്പിലാണ് അഖില്‍ അശോകന് എന്ന ഒരു ആള് ഒരു കുറിപ്പ് പങ്കുവെച്ചത്. അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം.
‘മരണം ആരെയും വിശുദ്ധന് ആക്കുന്നില്ല. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത തെറ്റുകള്‍ മരിച്ചു കഴിഞ്ഞ് പറയാന്‍ പാടില്ലെന്നും ഇല്ല. അതില്‍ ഇന്നസെന്റിനും പ്രത്യേകത ഒന്നുമില്ല. അദ്ദേഹത്തിനെതിരെ ഉള്ള ആരോപണം അതിജീവിതക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നാണ്. സ്വന്തം സ്ഥാപനത്തിലോ പരിചയത്തിലോ ഉള്ള രണ്ടു പേരില്‍ ഒരാള്‍ അക്രമത്തിനു (എന്ത് തരത്തില്‍ ഉള്ളത് ആയാലും) ഇരയാവുകയും മറ്റേ ആള് ആരോപണ വിധേയന് ആകുകയും ചെയ്താല്‍ രണ്ടു പേരെയും പരിചയം ഉള്ള ആളെന്ന നിലയില്‍ നിഷ്പക്ഷ നിലപാട് എടുക്കേണ്ടി വരും.
അത് കുറരോപിതന് കുറ്റം സമ്മതിക്കുന്നത് വരെയോ കുറ്റം തെളിയിക്കപ്പെടുന്നത് വരെയോ അങ്ങനെ തന്നെ തുടരുകയും ചെയ്യും. അതാണ് സിനിമ ഫീല്‍ഡില്‍ പലരും ചെയ്തത്. അത് തന്നെയാണ് ഇന്നസെന്റും ചെയ്തത്. അല്ലാതെ നേരിട്ടു കാണാതെ, അയാള്‍ കുറ്റം സമ്മതിക്കാതെ, തെളിയിക്കപ്പെടാതെ എങ്ങനെ അയാളെ കുറ്റപ്പെടുത്തും? അറിഞ്ഞുകൊണ്ട് അയാളെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ തെറ്റാകുന്നുള്ളൂ.
ഇന്നസെന്റ് ഏതെങ്കിലും രീതിയില്‍ ഈ കേസില്‍ ഇടപെടാനോ ദിലീപിനെ രക്ഷിക്കാനോ ശ്രമിച്ചിട്ടുണ്ട് എന്ന് എന്റെ അറിവില്‍ ഇല്ല. ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. മരിച്ചതുകൊണ്ടല്ല നിഷ്പക്ഷത കാണിച്ചതുകൊണ്ടാണ് അദ്ദേഹത്തെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നത്.’ഇതായിരുന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.
ഈ കേസിലെ രണ്ടുപേരും ഒരേ തൊഴില്‍ ഇടത്തില്‍ നിന്നും വരുമ്പോള്‍ ആരോപണ വിധേയനായ ആള്‍ക്കെതിരെ കുറ്റം തെളിയിക്കാത്ത പക്ഷം നിഷ്പക്ഷമായ തീരുമാനം മാത്രമാണ് എടുക്കാന്‍ സാധിക്കുകയുള്ളൂ എന്നുമാണ്. ദിലീപ് അറസ്റ്റിലായ ഉടനെ അമ്മയില്‍ നിന്നും പുറത്താക്കിയതാണല്ലോ എന്നും കുറ്റാരോപിതനെതിരെ നടപടിയെടുത്ത് നാളെ കോടതി അയാളെ കുറ്റമിമുക്തമാക്കിയാല് മാപ്പ് പറയേണ്ടി വരില്ലേ എന്നും താഴെ കമന്റുകള്‍ ആയി പ്രേക്ഷകര്‍ ചോദിക്കുന്നു.
