കൂട്ടുകെട്ട് വിട്ട് സ്വാതന്ത്ര സംവിധായകൻ ആയപ്പോഴും ഇരുവരും കളയാതെ കാത്തുവച്ചിരുന്നു കുടുകുടെ ചിരിപ്പിക്കുന്ന മാന്ത്രിക വടി… ആശുപത്രിയിൽ ആയിയെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു നോവ്, സുഖം പ്രാപിച്ചു വന്ന് വീണ്ടും പൊട്ടിച്ചിരികളുടെ തരംഗം ഉണ്ടാക്കുവാൻ കഴിയട്ടെ; അഞ്ജു പാർവതി പ്രബീഷ്

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. നിലവിൽ എഗ്മോ സപ്പോർട്ടിലാണുളളത്. ഇപ്പോഴിതാ സിദ്ധിഖ് തിരികെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കുകയാണ് എഴുത്തുകാരി അഞ്ജു പാർവതി പ്രബീഷ്
കുറിപ്പ് ഇങ്ങനെ
എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വന്ന് വീണ്ടും പൊട്ടിച്ചിരികളുടെ തരംഗം ഉണ്ടാക്കുവാൻ കഴിയട്ടെ 🙏🙏 ഒരുകാലത്തു സിദ്ധിഖ് -ലാൽ കൂട്ടുകെട്ട് എന്ന് കേട്ടാൽ അകമ്പടിയായിട്ട് ഉണ്ടാവുക പൊട്ടിച്ചിരികളുടെ മാലപ്പടക്കങ്ങൾ ആയിരുന്നു. മലയാളികളെ എന്തോരം ചിരിപ്പിച്ചിട്ടുണ്ട് ഇവരുടെ സിനിമകളും കഥാപാത്രങ്ങളും.
കൂട്ടുകെട്ട് വിട്ട് സ്വാതന്ത്ര സംവിധായകൻ ആയപ്പോഴും ഇരുവരും കളയാതെ കാത്തുവച്ചിരുന്നു കുടുകുടെ ചിരിപ്പിക്കുന്ന മാന്ത്രിക വടി. ഇന്നിപ്പോൾ അവരിലൊരാൾ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ആയിയെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു നോവ്. കരയിപ്പിക്കുന്നതും അസ്വസ്ഥത പടർത്തുന്നതും മാത്രമായ വാർത്തകൾ പെരുകുന്ന ഈ കെട്ടകാലത്ത് മനസ്സിനെ ഒന്ന് തണുപ്പിക്കുന്നതും, എല്ലാം മറന്ന് ചിരിക്കുന്നതുമൊക്കെ ഇവർ പണ്ട് ഒരുക്കി വച്ച പൊട്ടിച്ചിരികളുടെ ഇത്തിരി വെളിച്ചം കൺകുളുർക്കേ കണ്ടുകൊണ്ടാണല്ലോ 🙏🙏 വീണ്ടും ആരോഗ്യവാനായി തട്ടകത്തിലേയ്ക്ക് മടങ്ങി വരൂ പ്രിയപ്പെട്ട സാർ. കടലോളം പ്രാർത്ഥനകൾ 🙏🙏
പ്രശസ്ത നടനും സംവിധായകനായ ലാലിനോടൊപ്പം ചേർന്ന് മലയാള സിനിമയ്ക്ക് പുതിയ വഴിതെളിയിച്ച സംവിധായകനാണ് സിദ്ധീഖ്. സിദ്ധീഖ്-ലാല്‍ കുട്ടുകെട്ടിലും സ്വതന്ത്ര സംവിധായക വേഷത്തിലും നിരവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു. പ്രശസ്ത സംവിധായകൻ ഫാസിലിനെ സഹായിച്ചു കൊണ്ടാണ് സിദ്ദിഖ് തന്റെ സംവിധാന ജീവിതം തുടങ്ങുന്നത്.
ആദ്യ കാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും സിദ്ധീഖ് ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാന ചിത്രം.
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...