ഞങ്ങളുടെ സ്യൂട്ട്കേസ് പിടിച്ചു…ഭാര്യ നിരവധി തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്, എനിക്ക് മനസ്സിലാക്കാൻ കഴിയും ഈ ബുദ്ധിമുട്ടുകളെന്നാണ് അദ്ദേഹം പറഞ്ഞത്; കുറിപ്പ്

പത്തുമാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് യാത്ര ചെയ്യുകയായിരുന്ന യുവതിയെ സഹായിച്ച് നടന് അജിത്. ലഗേജുമായി കുഞ്ഞിനൊപ്പം വിമാനത്താവളത്തിനുള്ളില്‍ ബുദ്ധിമുട്ടി നീങ്ങുകയായിരുന്ന യുവതിയുടെ ബേബി ബാഗ് ഫ്ളൈറ്റിലെത്തിക്കുകയായിരുന്നു അജിത്. ഇതേകുറിച്ചൊരു പോസ്റ്റും യുവതിയുടെ ഭർത്താവ് പങ്കുവച്ചിട്ടുണ്ട്. 10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന ഭാര്യയ്ക്ക് ലഗേജ് ചുമന്ന് അജിത് പുറത്തെത്തിച്ച് നൽകിയെന്ന് പോസ്റ്റിൽ പറയുന്നു.
‘എന്റെ ഭാര്യ ഗ്ലാസ്ഗോയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവൾ തനിച്ചായിരുന്നു. ഇതിനിടയിൽ നടൻ അജിത് കുമാറിനെ കാണാൻ അവസരം ലഭിച്ചു. സ്യൂട്ട്കേസും കുട്ടിയുമായി അവൾ താരത്തെ കാണാനെത്തി. എന്നാൽ അദ്ദേഹം ഒപ്പം ചിത്രം എടുക്കുക മാത്രമല്ല എന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളുടെ സ്യൂട്ട്കേസ് പിടിച്ചു. ഭാര്യ നിരവധി തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാൻ കഴിയും ഈ ബുദ്ധിമുട്ടുകളെന്നാണ് അദ്ദേഹം പറഞ്ഞത് ‘, എന്നാണ് യുവതിയുടെ ഭർത്താവ് കുറിപ്പിൽ പറയുന്നത്. പിന്നാലെ അജിത്തിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
അതേസമയം, തുനിവ് ആണ് അജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം വൻ ഹിറ്റായിരുന്നു. ഒടിടിയിലും മികച്ച സ്വീകാര്യത നേടിയ ചിത്രം നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ ഒന്നാമതെത്തിയിരുന്നു. ഈ വര്‍ഷം ഏറ്റവും അധികം പേര് നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ കണ്ടത് ‘തുനിവാ’ണെന്നാണ് കണക്കുകള്‍.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...