Malayalam
ആയിരം പ്രശ്‌നങ്ങള്‍ ജീതത്തില്‍ അഭിമുഖീകരിച്ചെന്ന് വരാം അതിനെയൊക്കെ പുഞ്ചിരിയോടെ നേരിടാന്‍ ഈ പെണ്‍കുട്ടി പഠിപ്പിക്കുന്നു ! പൊരുതാന്‍ തീരുമാനിച്ചവര്‍ക്ക് ഒരു വേദനയും തടസ്സമാകില്ല….. വിജയം അവരെ തേടി വരും….സല്യൂട്ട് ലച്ചു; കുറിപ്പ് വൈറൽ
ആയിരം പ്രശ്‌നങ്ങള്‍ ജീതത്തില്‍ അഭിമുഖീകരിച്ചെന്ന് വരാം അതിനെയൊക്കെ പുഞ്ചിരിയോടെ നേരിടാന്‍ ഈ പെണ്‍കുട്ടി പഠിപ്പിക്കുന്നു ! പൊരുതാന്‍ തീരുമാനിച്ചവര്‍ക്ക് ഒരു വേദനയും തടസ്സമാകില്ല….. വിജയം അവരെ തേടി വരും….സല്യൂട്ട് ലച്ചു; കുറിപ്പ് വൈറൽ
ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് ‘എന്‍റെ കഥ’ എന്ന സെഗ്മെന്‍റ്. നടിയായ ലച്ചു ചെറുപ്പം മുതല്‍ തന്‍റെ ജീവിതത്തില്‍ നടന്ന വളരെ മോശം അനുഭവങ്ങള്‍ എല്ലാം കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു
എനിക്ക് 13 വയസുള്ളപ്പോള്‍ മാതാപിതാക്കളെക്കാള്‍ എന്നെ സ്നേഹിച്ച ആ സഹോദരന്‍ ഒരു അപകടത്തില്‍ മരിച്ചു. തുടര്‍ന്ന് 13മത്തെ വയസ് മുതല്‍ ആറു വര്‍ഷത്തോളം ഞാന്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പലപ്പോഴും രക്തം പോലും വരുന്ന രീതിയില്‍ ക്രൂരമായി ഞാന്‍ പീഡിപ്പിക്കപ്പെട്ടു. അത് ഒരാളില്‍ നിന്നല്ല പലരില്‍ നിന്നും നേരിട്ടുവെന്നാണ് ലച്ചു തുറന്ന് പറഞ്ഞത്
ബിഗ് ബോസ്സിലെ താങ്കളുടെ ഗെയിം ഇഷ്ടമാണേലും അല്ലേലും, നിങ്ങളുടെ ആ ചിരിയുടെ ഉള്ളില്‍ ഇത്രത്തോളം വേദന ഉണ്ടായിരുന്നു എന്ന് ഇന്ന് ലൈവ് കണ്ടപ്പോള്‍ ആണ് മനസിലായത് എന്നാണ് സോഷ്യല്‍ മീഡിയ ലച്ചുവിനോടായി പറയുന്നത്.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രീതി എന്ന ആരാധിക പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ജീവിത കഥ പറയല്‍ ബിഗ്‌ബോസില്‍ ഒരുപാട് കേട്ടിട്ടുണ്ട് ചിലതൊക്കെ കേള്‍കുമ്പോള്‍ മടുപ്പ് തോന്നും പക്ഷേ ഇന്ന് ലച്ചു തന്റെ കഥ പറഞ്ഞപ്പോള്‍ ശരിക്കും വല്ലാത്ത ഒരു അവസ്ഥയില്‍ ആയിപ്പോയി ബിഗ്‌ബോസ് വീട്ടിലെ സകലരും നിര്‍വ്വചിക്കാനവാത്ത വിധത്തില്‍ തകര്‍ന്നു പോയി….! തന്റെ ജീവിതത്തില്‍ സംഭവിച്ചതും അടുത്ത ആള്‍ക്കാരില്‍ നിന്നും അനുഭവിച്ചതുമായത് ലച്ചുവിനെ വളരെ ശക്തയായ ഒരു മനുഷ്യനാക്കിയിട്ടുണ്ട്..
അവളുടെ ഇപ്പോഴത്തെ നിലപാടുകളും ജീവിത കാഴ്ചപ്പാടുകളും അത്തരം അനുഭവങ്ങളില്‍ നിന്ന് പരുവപ്പെട്ട് വന്നതാവാം നമ്മില്‍ പലരും കടന്ന് പോയിട്ടില്ലാത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് കഥകള്‍ മാത്രയിരിക്കെ അത് അനുഭവിച്ചവര്‍ക്ക് ജീവിതം മുഴുവന്‍ അടയാളപ്പെടുത്തുന്ന ഒന്നാണ് ! അവള്‍ ഒരു പോരാളിയാണ് ജീവിതം അവസാനിക്കുമെന്ന് വിചാരിച്ചിടത്ത് ഉയര്‍ന്ന് പറന്നവള്‍ ഒരു ശക്തികും തകര്‍ക്കാന്‍ കഴിയില്ലന്ന ആത്മവിശ്വാസത്തിന്റെ ഉറച്ച രൂപം.
ആയിരം പ്രശ്‌നങ്ങള്‍ ജീതത്തില്‍ അഭിമുഖീകരിച്ചെന്ന് വരാം അതിനെയൊക്കെ പുഞ്ചിരിയോടെ നേരിടാന്‍ ഈ പെണ്‍കുട്ടി പഠിപ്പിക്കുന്നു ! പൊരുതാന്‍ തീരുമാനിച്ചവര്‍ക്ക് ഒരു വേദനയും തടസ്സമാകില്ല….. വിജയം അവരെ തേടി വരും….സല്യൂട്ട് ലച്ചു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
നിരവധി പേരാണ് സമാനമായ പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. തനിക്ക് പതിമൂന്നാം വയസില്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് ജീവിതകഥയില്‍ ലച്ചു തുറന്നു പറഞ്ഞിരുന്നു. ആറ് വര്‍ഷത്തോളം തനിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നാണ് താരം തുറന്നു പറഞ്ഞത്. കാമുകനില്‍ നിന്നുമുണ്ടായ മോശം അനുഭവവും താരം വെളിപ്പെടുത്തി. തന്നെ വീട്ടില്‍ കയറി ചിലര്‍ തല്ലിയതും താരം വെളിപ്പെടുത്തുകയുണ്ടായി. പിന്നാലെ ബിഗ് ബോസ് വീട് കണ്ണീര്‍ക്കളമായി മാറുകയായിരുന്നു. താരങ്ങളെല്ലാം പൊട്ടിക്കരയുകയായിരുന്നു.
