Connect with us

ഇത് നമ്മുടെ ദൃശ്യത്തിലെ അനുമോൾ തന്നെയോ; പുത്തൻ മേക്ക് ഓവറില്‍ എസ്തര്‍ അനിൽ!

Social Media

ഇത് നമ്മുടെ ദൃശ്യത്തിലെ അനുമോൾ തന്നെയോ; പുത്തൻ മേക്ക് ഓവറില്‍ എസ്തര്‍ അനിൽ!

ഇത് നമ്മുടെ ദൃശ്യത്തിലെ അനുമോൾ തന്നെയോ; പുത്തൻ മേക്ക് ഓവറില്‍ എസ്തര്‍ അനിൽ!

ചിത്രം കാണുന്നവർ ഒരു നിമിഷം ദൃശ്യത്തിലെ അനുമോൾ തന്നെയാണോയെന്ന് ചിന്തിച്ച് പോകും. അനുമോളുടെ പുതിയ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന എസ്തെറിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അതെ സമയം ബാലതാരമായി അരങ്ങേറ്റം കുറിച്ച എസ്തെർ മലയാള സിനിമയിലെ നായികയായി എത്തുകയാണ്.

കരുൺ ഒരുക്കിയ ഓള് എന്ന സിനിമയിൽ എസ്തെർ നായികയായി എത്തുന്നത്. ഷെയ്‍ൻ നിഗമാണ് ചിത്രത്തിലെ നായകൻ മലയാളത്തോടൊപ്പം തന്നെ തമിഴിലും തെലുങ്കിലും നായികയായി എത്തുന്നുണ്ട്. അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു കടന്നുവരവ്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനോടകം മലയാളത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.

Esther Anil photo shoot

More in Social Media

Trending

Recent

To Top