Connect with us

ഇത് നീ ഉണ്ടാക്കുന്നതിനേക്കാളും നല്ലതാണ് കേട്ടോ; കാവ്യയെ പൊട്ടിച്ചിരിപ്പിച്ച് ദിലീപ്!

Social Media

ഇത് നീ ഉണ്ടാക്കുന്നതിനേക്കാളും നല്ലതാണ് കേട്ടോ; കാവ്യയെ പൊട്ടിച്ചിരിപ്പിച്ച് ദിലീപ്!

ഇത് നീ ഉണ്ടാക്കുന്നതിനേക്കാളും നല്ലതാണ് കേട്ടോ; കാവ്യയെ പൊട്ടിച്ചിരിപ്പിച്ച് ദിലീപ്!

കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചുരുങ്ങിയ ചടങ്ങിൽ മാത്രമേ ഇരുവരെയും ഒന്നിച്ച് കാണാറുള്ളു. എങ്കിലും ആ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ ഇപ്പൊ ഇതാ സമൂഹ മാധ്യമങ്ങളിൽ മറ്റൊരു വിഡിയോയായാണ് വൈറലായി മാറിയിരിക്കുന്നത്. ദിലീപ് കാതില്‍ പറയുന്നൊരു തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയെ വിഡിയോയിൽ കാണാം.


ദിലീപ് ഓണ്‍ലൈനിൽ പങ്കുവെച്ച വീഡിയോ കണ്ടവർക്ക് ഒന്ന് മാത്രമാണ് അറിയാനുള്ളത്. കാവ്യാ ഇത്രയും പൊട്ടിച്ചരിക്കാൻ കാരണമായ ദിലീപന്റെ തമാശ എന്തായിരിക്കുമെന്നാണ് അറിയേണ്ടത്. താരദമ്പതികൾ ഒന്നിച്ചുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് കാവ്യ മാധവന്‍. എങ്കിലും പല ചടങ്ങുകളിലും ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്.
ആരാധകനൊപ്പമുള്ള ചിത്രവും സദ്യയ്ക്കിടയിലെ ചിത്രങ്ങളും ഫാന്‍സ് ഗ്രൂപ്പിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്ബതികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന്‍ അക്കാലത്ത് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചിരുന്നു. വിടര്‍ന്ന കണ്ണുകളുമായെത്തിയ ആ താരം പില്‍ക്കാലത്ത് മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു. ആദ്യ സിനിമയിലെ നായകനായ ദിലീപിനെയായിരുന്നു താരം ജീവിതപങ്കാളിയാക്കിയത്. അപ്രതീക്ഷിത സംഭവങ്ങള്‍ക്കൊടുവിലായാണ് ഇരുവരും ജീവിതത്തില്‍ ഒരുമിച്ചത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച്‌ മുന്നേറുകയാണ് ഇരുവരും. കാത്തിരിപ്പിനൊടുവിലായെത്തിയ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് അടുത്തിടെയായിരുന്നു.

kavya madavan and dileep

Continue Reading
You may also like...

More in Social Media

Trending