Connect with us

കറുത്ത വസ്ത്രത്തിൽ അതീവ ​ഗ്ലാമറസ് ലുക്കിലെത്തി എസ്തർ അനിൽ; വൈറലായി ചിത്രങ്ങൾ

Actress

കറുത്ത വസ്ത്രത്തിൽ അതീവ ​ഗ്ലാമറസ് ലുക്കിലെത്തി എസ്തർ അനിൽ; വൈറലായി ചിത്രങ്ങൾ

കറുത്ത വസ്ത്രത്തിൽ അതീവ ​ഗ്ലാമറസ് ലുക്കിലെത്തി എസ്തർ അനിൽ; വൈറലായി ചിത്രങ്ങൾ

മലയാളികൾക്കേറെ പ്രിയങ്കരിയായ നടിയാണ് എസ്തർ അനിൽ. വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ചിലപ്പോഴെല്ലാം വലി രീതിയിലുള്ള സൈബർ ആക്രമണവും താരത്തിനെതിരെ വരാറുണ്ട്. എന്നിരുന്നാലും ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ കറുത്ത വസ്ത്രത്തിൽ അതീവ ​ഗ്ലാമറസ് ലുക്കിലെത്തിയിരിക്കുകയാണ് നടി. നിങ്ങൾക്ക് അറിയാമോ എന്താണ് ബുദ്ധിമുട്ടുള്ളതെന്ന്? ഒരു ഫുൾ ബർഗറും 4 ഹോട്ട് വിംഗ്‌സും കഴിച്ചത് എന്റെ അരക്കെട്ടിന്റെ ഭാഗം കവർന്നെടുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പിന്നാലെ പതിവ് പോലെ തന്നെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നിരിക്കുന്നത്. നിരവധി പേർ പ്രശംസിക്കുമ്പോൾ മറ്റ് ചിലർ എസിതറിനെ വിമർശിച്ച് കൊണ്ടും രം​ഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതിനോടൊന്നും നടി പ്രതികരിച്ചിട്ടില്ല. അതേസമയം, ബാലതാരമായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ചലച്ചിത്രതാരമാണ് എസ്തർ അനിൽ.

അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ഒരു യാത്രയിൽ, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടർ ലൗ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2013ൽ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.

More in Actress

Trending

Recent

To Top