മലയാളത്തിലെ യുവനടിമാരിലൊരാളായ എസ്തര് അനില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നയാളാണ്. സിനിമാവിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമൊക്കെ എസ്തര് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് എസ്തര് കൂടുതലായും ആരാധകരുമായി സംവദിക്കാറുള്ളത്. പങ്കുവെക്കാറുള്ള എല്ലാ ഫോട്ടോകളും വളരെപെട്ടെന്നുതന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
താരം അവയ്ക്ക് നല്കുന്ന ക്യാപ്ഷനുകളാണ് പലപ്പോഴും ചർച്ചയാവാറുള്ളത് . കഴിഞ്ഞ ദിവസം നടി നസ്രിയക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം എസ്തര് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സ്റ്റോറിയായിട്ടായിരുന്നു ഈ പഴയ ഫോട്ടോ നടി പങ്കുവെച്ചത്.
എസ്തറും സഹോദരങ്ങളും നസ്രിയക്കൊപ്പം ഇരിക്കുന്നതാണ് ചിത്രം. നസ്രിയയും കുടുംബവും വയനാട്ടിലെ തങ്ങളുടെ വീട്ടിലേക്ക് വന്നപ്പോള്‍ എടുത്ത ഫോട്ടോയാണിതെന്നാണ് കരുതുന്നതെന്ന് എസ്തര് സ്റ്റോറിയില്‍ പറഞ്ഞു.നസ്രിയയുടെ അച്ഛനും അമ്മയും സഹോദരനുമെല്ലാം വന്നിരുന്നുവെന്നും എസ്തര് പറഞ്ഞു. എസ്തര് പങ്കുവെച്ച ചിത്രത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ നിരവധി പേരാണ് പങ്കുവെച്ചത്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...