Connect with us

അവൾ എന്നെ ഒരുപാട് സ്നേഹിച്ചിട്ടേയുള്ളൂ…. നീ തന്നെയാണ് എന്റെ പ്രണയം! മണിക്കുട്ടന്റെ വാക്കുകൾ വീണ്ടും വൈറൽ

Malayalam

അവൾ എന്നെ ഒരുപാട് സ്നേഹിച്ചിട്ടേയുള്ളൂ…. നീ തന്നെയാണ് എന്റെ പ്രണയം! മണിക്കുട്ടന്റെ വാക്കുകൾ വീണ്ടും വൈറൽ

അവൾ എന്നെ ഒരുപാട് സ്നേഹിച്ചിട്ടേയുള്ളൂ…. നീ തന്നെയാണ് എന്റെ പ്രണയം! മണിക്കുട്ടന്റെ വാക്കുകൾ വീണ്ടും വൈറൽ

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു മണിക്കുട്ടന്‍. സീരിയലിലൂടേയും സിനിമയിലൂടേയും നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നുവെങ്കിലും ബിഗ് ബോസിലൂടെയാണ് മണിക്കുട്ടനെന്ന വ്യക്തിയെ ജനങ്ങള്‍ കൂടുതല്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്.

ഷോയിലൂടെ ആരാധകരുടെ എംകെ ആയി മാറുകയായിരുന്നു മണിക്കുട്ടന്‍. ബിഗ് ബോസിന്‌റെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് മണിക്കുട്ടൻ കാഴ്ചവെച്ചത്.

ബിഗ് ബോസില്‍ സൈലന്റായി ഗെയിം കളിക്കുന്ന ആളെന്നാണ് മണിക്കുട്ടനെ കുറിച്ച് സഹമല്‍സരാര്‍ത്ഥികളെല്ലാം പറഞ്ഞത്. അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാതെ ആവശ്യമുളള കാര്യങ്ങളില്‍ മാത്രം ഇടപെടുന്ന രീതിയായിരുന്നു ഹൗസില്‍ മണിക്കുട്ടന്റെത്.

ബിഗ് ബോസ്സിൽ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറയാനുള്ള ടാസ്കിനിടെ പതിനഞ്ച് വർഷമായി മനസ്സിൽ താലോലിക്കുന്ന പ്രണയത്തെക്കുറിച്ച് മണിക്കുട്ടൻ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ അത് വീണ്ടും ശ്രദ്ധ നേടുകയാണ്

താൻ പ്രണയിച്ച പെൺകുട്ടി ഇന്ന് മറ്റൊരു വിവാഹം കഴിച്ചെങ്കിലും മനസിൽ ഇന്നുമിള്ള പ്രണയിനി അവൾ മാത്രമാണെന്നാണ് പേര് വെളിപ്പെടുത്താതെ മണിക്കുട്ടൻ പറഞ്ഞത്.

ആ കുട്ടി ഒരിക്കലും എന്നെ ചതിച്ചിട്ടില്ല, ഒരുപാട് സ്‌നേഹിച്ചിട്ടേയുള്ളൂ. ഒരുപാട് ബഹുമാനിച്ചിട്ടേയുള്ളൂ. ആ ഒരു സമയത്ത് വേറൊരു പ്രണയം ആവശ്യമായിരുന്നു അവൾക്ക്. വിട്ടുപിരിയാനാവാത്ത ബന്ധമാണെന്ന് പറഞ്ഞിരുന്നു‌, വളരെ മാന്യമായിട്ടാണ് എന്നോട് സംസാരിച്ചത്.

അതിന് ശേഷം ആര് പ്രണയത്തെക്കുറിച്ച് ചോദിച്ചാലും രാധ, മേരി അല്ലെങ്കിൽ അവളുടെ അനിയത്തിയെന്നുള്ള മറുപടിയാണ് ഞാൻ എല്ലാവർക്കും കൊടുക്കാറുള്ളത്. കഴിഞ്ഞ പതിനഞ്ച് വർഷം ഞാനിത് പറയുന്നുണ്ടെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു വേദി കിട്ടുന്ന സമയത്ത് ആ കുട്ടിയോടുള്ള റസ്‌പെക്ട് അറിയിക്കണമെന്നുണ്ടായിരുന്നു. എന്റെ അന്നത്തെ അവസ്ഥയിൽ നമ്മൾ വിചാരിച്ചതുപോലെ കല്യാണം നടന്നില്ല പക്ഷെ ഞാൻ ഇന്നും നിന്നെ ബഹുമാനിക്കുന്നു, എന്റെ ആദ്യത്തെ പ്രണയം നീ തന്നെയാണ് , കഴിഞ്ഞ പതിനഞ്ച് വർഷമായിട്ടും നീ തന്നെയാണെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്

അതേസമയം ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമാണ് മണിക്കുട്ടനോട് സൂര്യയ്ക്കുള്ള പ്രണയം. തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ചർച്ചയാകുന്നത് പോലെ തന്നെ മണിക്കുട്ടന്റെ എതിർപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. തനിക്ക് തിരിച്ചു പ്രണയം ഇല്ലെന്നു പലകുറി, പല അവസരങ്ങളിലൂടെ മണിക്കുട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

സൂര്യ തന്റെ പ്രണയം തുറന്നുപറഞ്ഞപ്പോൽ ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലെത്തും എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. തനിയ്ക്ക് പ്രണയമില്ലെന്നും സൂര്യയോട് ഇഷ്ടവും ബഹുമാനവും മാത്രമാണുളളതെന്നും മണിക്കുട്ടന്‍ വ്യക്തമാക്കിയിരുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top