Tamil
ഇനി കാത്തിരിപ്പ് വേണ്ട ;എന്നൈ നോക്കി പായും തോട്ട തിയേറ്ററുകളിലേക്ക് !
ഇനി കാത്തിരിപ്പ് വേണ്ട ;എന്നൈ നോക്കി പായും തോട്ട തിയേറ്ററുകളിലേക്ക് !
By
ധനുഷ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഏവരും കാത്തിരുന്ന ചിത്രം എത്തിയിരിക്കുകയാണ് . ഒരൊറ്റ പാട്ടുകൊണ്ടാണ് ഈ ചിത്രത്തിന് ഇത്രയേറെ ആരാധകർ ഉണ്ടായതു . കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് എന്നൈ നോക്കി പായും തോട്ട തിയേറ്ററുകളിലേക്ക്. ജൂലൈ 26 ന് ചിത്രം ലോകമെമ്പാടും റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷ്, മേഘ്ന ആകാശ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
സിനിമയുടെ ചിത്രീകരണം 2016 ല്‍ തന്നെ ആരംഭിച്ചിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്ടടൈന്മെന്റ്സും എക്സേപ് ആര്‍ട്ടിസ്റ്റ് മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഡര്‍ബുക്ക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യൂട്യൂബില്‍ ഒരുകോടിയിലധികം ആളുകള്‍ ഗാനം കണ്ടിരുന്നു.
മറുവാര്‍ത്തൈ, വിസിരി എന്നീ ഗാനങ്ങള്‍ ഇപ്പോള്‍ ഒന്‍ട്രാഗാ എന്റര്ടടൈന്മെന്റ്സിന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമല്ല. സാമ്പത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്നു പോയെന്നും അതിനാല്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന് ഫെബ്രുവരിയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
വിക്രമിനെ നായകനാക്കി ധ്രുവനച്ചത്തിരം എന്ന ചിത്രവും ഗൗതം മേനോന് സംവിധാനം ചെയ്യുന്നുണ്ട്. സിനിമയുടെ ടീസര്‍ പുറത്ത് വന്നിരുന്നു. 2017 ല്‍ ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചുവെങ്കിലും റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല.
ennai noki paayum thotta release date, july 26, tamil movie
