ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ ജീവിതം അവസാനിപ്പിച്ചത് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇപ്പോഴിതാ ധനുഷിന്റെ വിവാഹ മോചനത്തെക്കുറിച്ച് തമിഴകത്തെ വിവാദ മാധ്യമപ്രവര്‍ത്തകന്‍ ബയില്‍വന്‍ രംഗനാഥന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടി സമാന്തയുമായി ധനുഷ് അടുത്തതോടെയാണ് വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ വന്നതെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
തങ്കമകന്‍ എന്ന സിനിമയില്‍ സമാന്തയും ധനുഷും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയ്ക്കിടെയുണ്ടായ അടുപ്പം വളര്‍ന്നു. ഐശ്വര്യക്ക് കുടുംബം മുന്നറിയിപ്പ് നല്‍കി. ഇതോടെ ധനുഷുമായി ഐശ്വര്യ വേര്‍പിരിഞ്ഞെന്നാണ് ബയില്‍വന്‍ രംഗനാഥന്റെ വാദം.
സാമന്തയെയും ധനുഷിനെയും കുറിച്ച് മാത്രമല്ല. തമിഴകത്തെ മറ്റ് പല പ്രമുഖ താരങ്ങളെക്കുറിച്ചും ബയില്‍വന്‍ രംഗനാഥന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മുമ്പ് അമല പോള്‍, തൃഷ എന്നിവരുമായി ചേര്‍ത്തും ധനുഷിന്റെ പേരില്‍ ഗോസിപ്പ് വന്നിരുന്നു. അമല പോളിന്റെ വിവാഹമോചനത്തിന് കാരണം ധനുഷുമായുള്ള അടുപ്പമാണെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. അമലയുടെ മുന്‍ ഭര്‍ത്താവ് എഎല്‍ വിജയുടെ പിതാവിന്റെ പരാമര്‍ശമാണ് ഈ അഭ്യൂഹത്തിന് ആക്കം കൂട്ടിയത്.‘സുചി ലീക്ക്‌സ്’ വിവാദത്തില്‍ ഉള്‍പ്പെട്ടെ പ്രധാന വ്യക്തി ധനുഷാണ്. നടന്റെ ചില സ്വകാര്യ ചിത്രങ്ങളും അന്ന് പുറത്ത് വന്നു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഒരിക്കലും ധനുഷ് തയ്യാറായിട്ടില്ല.