Malayalam
താന്‍ എമ്പുരാന്റെ ലൊക്കേഷന്‍ തിരച്ചിലുകളിലാണ്, വിഷു ആശംസകള്‍ക്കൊപ്പം പുതിയ വിശേഷങ്ങളെ കുറിച്ച് പൃഥ്വിരാജ്
താന്‍ എമ്പുരാന്റെ ലൊക്കേഷന്‍ തിരച്ചിലുകളിലാണ്, വിഷു ആശംസകള്‍ക്കൊപ്പം പുതിയ വിശേഷങ്ങളെ കുറിച്ച് പൃഥ്വിരാജ്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. സൂപ്പര്‍ഹിറ്റ് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ‘എമ്പുരാന്റെ’ അവസാന ഒരുക്കങ്ങളിലാണ് പൃഥ്വിരാജ്.
ചിത്രത്തിന്റേതായി ഇതിനോടകം പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തവന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഉത്തരേന്ത്യയിലെ പ്രധാന ലൊക്കേഷനുകള്‍ ആറു മാസം നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ ഉറപ്പിച്ച് കഴിഞ്ഞു.
വിദേശത്ത് ചിത്രീകരിക്കേണ്ട സീനുകള്‍ക്കായി ലൊക്കേഷന്‍ കണ്ടെത്തുകായാണ് പൃഥ്വിയിപ്പോള്‍. മൂന്ന് ദിവസമായി യുകെയില്‍ തുടരുന്ന നടന്‍ തന്റെ സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
വിഷു ആശംസകള്‍ക്കൊപ്പമാണ് താന്‍ ലൊക്കേഷന്‍ തിരച്ചിലുകളിലാണെന്ന വിവരം പൃഥ്വിരാജ് പങ്കുവെച്ചത്. ഇന്ത്യ കൂടാതെ ആറ് രാജ്യങ്ങളില്‍ ചിത്രത്തിന് ലൊക്കേഷന്‍ ഉണ്ട്. അതിലൊന്നാണ് യുകെ.
മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ എമ്പുരാനിലും ഉണ്ടാകുമെന്നാണ് വിവരം. ആഗസ്റ്റ് 15നാണ് ചിത്രീകരണം ആരംഭിക്കുക. 2019ല്‍ മാര്‍ച്ചില്‍ ആണ് പൃഥ്വിരാജിന്റെ സ്വപ്ന പദ്ധതിയായി ആദ്യ സംവിധാന സംരംഭം ‘ലൂസിഫര്‍’ എത്തുന്നത്. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
