നിരവധി ആരാധകരുള്ള നടിയാണ് എമ്മ വാട്സണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ നടി അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു.
ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ താന്‍ ഇടവേള എടുത്തതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് എമ്മ. ഹാരി പോട്ടര്‍ ചിത്രങ്ങളില്‍ അഭിനയിച്ച് പ്രശസ്തിയിലേക്ക് ഉയര്‍ന്ന എമ്മ താന്‍ സന്തോഷവതിയായിരുന്നില്ലെന്ന് പറയുന്നു.
ചിത്രങ്ങളില്‍ തനിക്ക് ആവശ്യത്തിന് പ്രാധാന്യം ലഭിക്കുന്നില്ലെന്ന് തോന്നിയതായി താരം പരാമര്‍ശിച്ചു. ഇത് തനിക്ക് നിരാശാജനകമായി. അതിനാല്‍ ആണ് ഇടവേള എടുക്കുന്നതെന്നും താരം പറഞ്ഞു. ഇതിനോടകം തന്നെ താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
2019 ല്‍ പുറത്തിറങ്ങിയ ഗ്രെറ്റ ഗെര്‍വിഗിന്റെ ലിറ്റില്‍ വിമന്‍ ആയിരുന്നു വാട്സന്റെ അവസാന ചിത്രം, സാവോര്സ് റോണന്‍, ഫ്ലോറന്‍സ് പഗ്, എലിസ സ്കാന്ലെന്, ലോറ ഡെര്‍ണ്‍, തിമോത്തി ചലമെറ്റ്, ബോബ് ഒഡെന്‍കിര്‍ക്ക്, മെറില്‍ സ്ട്രീപ്പ് എന്നിവരോടൊപ്പം താരം അഭിനയിച്ചു. ദി സര്‍ക്കിള്‍, ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്, ദി ബ്ലിംഗ് റിംഗ് തുടങ്ങിയ ചിത്രങ്ങളിലും എമ്മ വാട്സണ് അഭിനയിച്ചിട്ടുണ്ട്.
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...