News
‘എന്റെ പ്രണയത്തിനും യെല്ലോ ആര്‍മിയ്ക്കുമൊപ്പമൊരു നല്ല വൈകുന്നേരം’; ഐപിഎല്‍ മത്സരം കാണാനെത്തി താരങ്ങള്‍
‘എന്റെ പ്രണയത്തിനും യെല്ലോ ആര്‍മിയ്ക്കുമൊപ്പമൊരു നല്ല വൈകുന്നേരം’; ഐപിഎല്‍ മത്സരം കാണാനെത്തി താരങ്ങള്‍
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്‌നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലാണ് നയന്‍താരയും വിക്കി എന്ന വിഘ്‌നേഷും വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് ഇന്നലെ തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ അതിവേഗം വൈറലാകാറുമുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ശനിയാഴ്ച്ച നടന്ന ഐപിഎല്‍ മത്സരം കാണാനെത്തിയിരിക്കുകയാണ് താരങ്ങള്‍. വിഘ്‌നേഷ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ശനിയാഴ്ച്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരം കാണാനെത്തിയതാണ് താര ദമ്ബതികള്‍. ചെന്നൈയെ പിന്തുണയ്ക്കുന്ന രീതിയില്‍ മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ടാണ് വിഘ്‌നേഷ് അണിഞ്ഞത്. വെള്ള ഷര്‍ട്ടാണ് നയന്‍താര ധരിച്ചിരിക്കുന്നത്. ‘എന്റെ പ്രണയത്തിനും യെല്ലോ ആര്‍മിയ്ക്കുമൊപ്പമൊരു നല്ല വൈകുന്നേരം’ എന്നാണ് വിഘ്‌നേഷ് ചിത്രത്തിനു നല്‍കിയ അടികുറിപ്പ്.
അടുത്തിടെ തങ്ങളുടെ പ്രണയത്തെ കുറിച്ച് വിഘ്‌നേഷ് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സെറ്റില്‍ ഞങ്ങള്‍ റൊമാന്‍സ് ചെയ്തില്ലായിരുന്നു. വളരെ പ്രൊഫഷണലായാണ് വര്‍ക്ക് ചെയ്തിരുന്നത്. സെറ്റിലെ എന്റെ കുറച്ച് ഫ്രണ്ട്‌സിനറിയാമായിരുന്നു. അപ്പോള്‍ പോലും നയന്‍താരയുടെ കാരവാനില്‍ ഞാന്‍ കയറിയിരുന്നില്ല. സിനിമയുടെ സെക്കന്റ് ഷെഡ്യൂളില്‍ വെച്ചാണ് ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത്’.
സാധാരണ വീട്ടമ്മ പോലെയാണ്. രാത്രി വളരെ വൈകി ഞാന്‍ ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങള്‍ കഴുകി വെച്ച ശേഷമാണ് അവള്‍ ഉറങ്ങുന്നത്. വീട്ടില്‍ പത്ത് ജോലിക്കാരുണ്ട്. ആരെയെങ്കിലും വിളിച്ച് കഴുകിക്കാം. പക്ഷെ അവള്‍ തന്നെ കഴുകും. വീട്ടില്‍ സാധാരണ എല്ലാവരെ പോലെയും ചില വഴക്കുണ്ടാവും. പക്ഷെ വര്‍ക്കില്‍ ഞങ്ങള്‍ പരസ്പരം കേള്‍ക്കും എന്നും വിഘ്‌നേഷ് പറയുന്നു.