Malayalam
പുതിയ വീഡിയോയുമായി ബാല, താനിപ്പോൾ ജീവിച്ചിരിക്കുന്നത് എലിസബത്തിനെ മിടുക്ക് കൊണ്ടാണ്. ഈ ശാപമല്ലാം എവിടെ കൊണ്ട് തീർക്കും; കമന്റുമായി സോഷ്യൽ മീഡിയ
പുതിയ വീഡിയോയുമായി ബാല, താനിപ്പോൾ ജീവിച്ചിരിക്കുന്നത് എലിസബത്തിനെ മിടുക്ക് കൊണ്ടാണ്. ഈ ശാപമല്ലാം എവിടെ കൊണ്ട് തീർക്കും; കമന്റുമായി സോഷ്യൽ മീഡിയ
രണ്ട് ദിവസം മുമ്പായിരുന്നു നടൻ ബാല വീണ്ടും വിവാഹിതനായത്. റിപ്പോർട്ടുകൾ പ്രകാരം ബാലയുടെ നാലാം വിവാഹമായിരുന്നു ഇപ്പോൾ കഴിഞ്ഞത്. തന്റെ അമ്മാവന്റെ മകളായ കോകില തന്നെ ചെറുപ്പം മുതൽ സ്നേഹിക്കുകയായിരുന്നുവെന്നും എന്നാൽ അത് താൻ മനസിലാക്കിയത് കോകിലയുടെ ഡയറി വായിച്ചപ്പോഴായാണെന്നുമായിരുന്നു ബാല വെളിപ്പെടുത്തിയിരുന്നത്.
കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു, ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോഗ്യനിലമാറി. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. നിങ്ങൾക്ക് മനസാൽ അനുഗ്രഹിക്കാൻ കഴിയുമെങ്കിൽ അനുഗ്രഹിക്കൂ എന്നാണ് വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇപ്പോൾ ബാലയെ ഉപദേശിക്കാനും നേർവഴിക്ക് നയിക്കുവാനുള്ള തന്ത്രപ്പാടിലാണ് സോഷ്യൽ മീഡിയ. ബാലയ്ക്ക് വരുന്ന കമന്റുകളിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്. ബാലയോട് ചില ആരാധകർക്ക് പറയാനുള്ളത് ഇങ്ങനെയാണ്; പാവം എലിസബത്ത് ‘ഇങ്ങനെ ചിരിച്ച് എങ്ങനെ പറ്റുന്നു ബാല നിങ്ങൾ വല്ലാത്ത മനുഷ്യൻ തന്നെ., ബാല താനിപ്പോൾ ജീവിച്ചിരിക്കുന്നത് എലിസബത്തിനെ മിടുക്ക് കൊണ്ടാണ്. ഈ ശാപമല്ലാം എവിടെ കൊണ്ട് തീർക്കും എന്നാണ് ഒരാൾ ചോദിച്ചത്.
ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കട്ടെ, എല്ലാവിധ ആശംസകളും, ദയവായി ഇതൊരു അഭ്യർത്ഥനയാണ്, ദയവായി സോഷ്യൽ മീഡിയ ഒഴിവാക്കി നിങ്ങളുടെ ജീവിതം ആസ്വദിക്കൂ, എലിസബത്ത് വിഷയത്തിൽ ഞാൻ നിങ്ങളോട് പറഞ്ഞ അതേ ഡയലോഗ്. മറ്റൊരു ആരാധികയുടെ കമന്റ് ഇപ്രകാരമായിരുന്നു;
ഞാൻ പറയണ്ട എന്ന് കരുതിയെങ്കിലും പറയുന്നു. ഒരു സഹോദരി പറയുന്നതായി വിചാരിച്ചാൽ മതി. പ്രിയ ബാല താങ്കൾക്ക് ഞാനാണ് എല്ലാം എന്ന ഒരു പ്രശ്നം ഉണ്ട്. അതായത് അമിത സ്വാർത്ഥത വൈകല്യം. അത് കൂടുമ്പോൾ നാം സ്വയം മറക്കുന്നു. മറ്റുള്ളവർ ഒന്നുമല്ല എന്ന ചിന്ത അവനവനെ ഭരിക്കുന്നു. അത് മാറാനായി ബാല തന്നെ വിചാരിക്കണം. നല്ല കൗൺസിലിംഗിലൂടെ അത് മാറ്റിയെടുക്കാൻ കഴിയും.
നല്ല ബന്ധങ്ങളായിരുന്നു ബാലയ്ക്ക് ലഭിച്ചത്. അമൃത സുരേഷ് നല്ല കുട്ടി ആയിരുന്നു. അവൾ നിങ്ങൾക്കൊപ്പം ഒരു പൂമ്പാറ്റയായി പറന്നു നടക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ആ മനസ് ബാലയ്ക്ക് കാണാൻ കഴിഞ്ഞില്ല. ബാലയുടെ കുറ്റം അല്ല. അത് ആ രോഗലക്ഷണമാണ്. രണ്ടാമത്തെ എലിസബത്തും നല്ല കുട്ടി ആയിരുന്നു. അവളും താങ്കളെ വിട്ടു പോയി.
കാരണം താങ്കളുടെ അമിത സ്വാർത്ഥത വൈകല്യം ആണ്. അത് ബാല വിചാരിച്ചാൽ മാറ്റാൻ കഴിയും. നമ്മുടെ നാട്ടിൽ ധാരാളം കഴിവുള്ള കൗൺസിലേഴ്സ് ഉണ്ട്. പൂർണ്ണമായും മാറും. ഒന്നാമത് ബാലയുടെ മനസിൽ ഉറപ്പിച്ചു വച്ചിരിക്കുന്ന ചില ചിന്തകളുണ്ട് അത് മാറ്റി എടുക്കുക. 250 കോടി ഉണ്ട് അത് കൊടുക്കാനാണ് ഒരു ഭാര്യ, എന്ന ചിന്ത പൂർണ്ണമായും മനസിൽ നിന്നും മാറ്റുക. പണമല്ല കുടുംബജീവിതം.
എത്ര പണമുണ്ടായാലും അവസാനം അത് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പ്രയോജനവുമില്ല. ഇപ്പോൾ കോകില. നിങ്ങളെ വിശ്വസിച്ചു വന്നു. കോകില ഇനി കരയരുത്. പണമല്ല സ്നേഹവും കരുതലും ആണ് വേണ്ടത്. അത് നിങ്ങൾ കൊടുത്താലെ അവർക്ക് ലഭിക്കൂ. ആശംസകൾ. നല്ലതായി വരട്ടെ. ഞാൻ പറഞ്ഞതെല്ലാം പോസിറ്റീവായി എടുക്കുമെന്നു വിശ്വസിക്കുന്നു. സ്വന്തം ന്യൂനത സ്വയം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തിയാൽ ജീവിതം സന്തോഷമായിരിക്കും എന്നായിരുന്നു കമന്റ്.
ഇത്രയെല്ലാം ആരാധകർ പറയാൻ കാരണം കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച ഒരു വീഡിയോയാണ്. കോകിലയുമായുള്ള വിവാഹ വീഡിയോയാണ് താരം പങ്കുവെച്ചത്. എല്ലാവർക്കും ആത്മാർത്ഥമായ സ്‌നേഹം, കുറച്ച് കാലം മീഡിയയിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നു. എന്റെ കുടുംബം എന്റേതാണ്. എല്ലാവരും അത് മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ബാലയുടെ വീഡിയോ.
സാധാരണ സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കാറുള്ള ബാല അതിൽ നിന്നെല്ലാം വിട്ട് നിൽക്കാൻ തീരുമാനിക്കുമ്പോൾ ഈ മാറ്റത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ മുഴുവൻ. എന്തായാലും നാലാം വിവാഹ ശേഷം ബാലയ്ക്ക് അടിമുടി മാറ്റം വന്നിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടുപിടിത്തം.
