Malayalam
ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും, നിന്റെ മാനം പോകും; കമന്റിന്റെ സ്ക്രീൻ ഷോട്ടുമായി എലിസബത്ത്
ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും, നിന്റെ മാനം പോകും; കമന്റിന്റെ സ്ക്രീൻ ഷോട്ടുമായി എലിസബത്ത്
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ.
എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല. ഇപ്പോൾ അഹമ്മദാബാദിൽ ജോലി ചെയ്യുകയാണ് എലിസബത്ത്. ബാലയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണ് എലിസബത്ത് ഡോക്ടർ ജോലി തുടരുന്നതിന്റെ ഭാഗമായി അഹമ്മദാബാദിലേക്ക് പോയത്. തന്‌റെ യൂട്യൂബ് ചാനലിലൂടെ മാനസീകാരോഗ്യം, മോട്ടിവേഷൻ സ്പീച്ചുകൾ, വ്ലോഗുകൾ, ഷോട്ട്സുകൾ എല്ലാം എലിസബത്ത് പ്രേക്ഷകരിലേയ്ക്ക് എത്തിക്കാറുണ്ട്.
അടുത്തിടെ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ കുറിച്ച് എലിസബത്ത് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എലിസബത്തിന്റെ പല വീഡിയോയ്ക്ക് താഴെയും മോശം കമന്റുകളുമായി നിരവധി പേർ എത്താറുണ്ട്. എന്നാൽ എലിസബത്ത് ഇതിനാടൊന്നും തന്നെ പ്രതികരിക്കാറില്ല.
ഇപ്പോഴിതാ പരിധിവിട്ട കമന്റുകൾക്ക് മറുപടി പറയാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് എലിസബത്ത്. അതിന്റെ ആദ്യ പടി എന്നോണം തന്നെ അപമാനിച്ച് കൊണ്ട് ഒരാൾ കുറിച്ച കമന്റിന്റെ സ്ക്രീൻഷോട്ട് എലിസബത്ത് പങ്കുവെച്ചു. ‘നീ ഇനി കൂടുതലൊന്നും പറയാൻ നിൽക്കണ്ട. ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും. നിന്റെ മാനം പോകും. അതുകൊണ്ട് ഇനി ആ വഴിക്ക് തിരഞ്ഞ് നോക്കല്ലേ’ എന്നാണ് ഒരു പ്രൊഫൈലിൽ നിന്നും വന്ന കമന്റ്.
ഇനി ഇതുപോലുള്ള സ്‌പെഷ്യൽ കമന്റ്സ് ഒക്കെ പോസ്റ്റ് ചെയ്യുന്നതായിരിക്കും. മുന്നേയുള്ള സ്ക്രീന്ഷോട്ട്സ് എടുത്തുവെച്ചിട്ടുണ്ട്. ഇനി മുതൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും’ എന്നാണ് എലിസബത്ത് സ്ക്രീൻ ഷോട്ട് പങ്കിട്ട് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായും രംഗത്തെത്തിയിരിക്കുന്നത്.
രണ്ടും കൽപ്പിച്ച് പോരാടാനിറങ്ങിയ എലിസബത്തിനെ പ്രേക്ഷകരും പ്രശംസിച്ചിട്ടുണ്ട്. മോശം കമന്റിടുന്നവരുടെ വിവരങ്ങൾ കണ്ടുപിടിക്കാനുള്ള മാർഗങ്ങളും ചിലർ എലിസബത്തിന് കമന്റ്സിലൂടെ പറഞ്ഞ് നൽകിയിട്ടുണ്ട്. ഇങ്ങനെ വേണം പ്രതികരിക്കാൻ, മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല, ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ എലിസബത്ത് എന്നും ചിലർ കുറിച്ചിട്ടുണ്ട്.
അതേസമയം, ഒരു പ്രശ്നമുണ്ട്, അത് ഞാൻ പറഞ്ഞാൽ അവരുടെ ജീവിതത്തെ ബാധിക്കുമെന്നാണ് കോകില പറഞ്ഞത്. അത് ഒരു തരം ഭീഷണിയാണ്. എന്താണാവോ അത്രയും വലിയ കാര്യം. ബാലയ്ക്കും അമൃതയ്ക്കുമൊപ്പം കോകില നിൽക്കുന്ന ഒരു ഫോട്ടോ അടുത്തിടെ പുറത്ത് വന്നിരുന്നു. അതിന് കാരണം എലസബത്തായിരിക്കും എന്നാണ് അവർ ഉദ്ദേശിക്കുന്നത്. എലിസബത്ത് ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇനിയെങ്ങാനും അവർ എന്തേലും പറഞ്ഞ് തുടങ്ങിയാൽ അത് ഏറ്റവും അധികം ബാധിക്കുന്നത് നിങ്ങൾക്കായിരിക്കും.
ഞാൻ ഒരു ഫോട്ടോ ഇറക്കട്ടേ, ജീവിതം നശിച്ചുപോകുമെന്ന് ബാലയും പറയുന്നുണ്ട്. അതായത് ബാലയുടെ കയ്യിൽ ഏതോ ഒരു ഫോട്ടോയുണ്ട്. ഒരു പെൺകുട്ടിയേക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ലേ. ബാല പറഞ്ഞത് വളരെ തെറ്റായ കാര്യമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ കുറ്റം പറയുന്നത്. ആ ഫോട്ടോയെക്കുറിച്ച് ആളുകൾ ഏതൊക്കെ തരത്തിൽ ചിന്തിക്കുമെന്നും വിവേക് ചോദിക്കുന്നു.
തനിക്ക് ഓട്ടിസം ഉണ്ടെന്നും കുട്ടികളുണ്ടാവില്ലെന്നുമുള്ള തരത്തിൽ വരെ കമന്റുകൾ വരുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നെ നാണം കെടുത്താനായി പണം വാങ്ങിയാകും കമന്റുകൾ ഇടുന്നത്. നിങ്ങൾ എന്തൊക്കെ ചെയ്താലും ഞാൻ ഇനിയും വീഡിയോസ് ഇടും. ഒരുപാട് നാണം കെട്ടും ഇൻസൾട്ടഡ് ആയിട്ടുമാണ് ഇവിടം വരെ എത്തിയത്. തളർത്താൻ നോക്കണ്ടെന്നും പറഞ്ഞിരുന്നു.
