Social Media
യോഗയുടെ എല്ലാ ഭാഗങ്ങളും ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്; പുതിയ വിശേഷങ്ങളുമായി എലിസബത്ത്
യോഗയുടെ എല്ലാ ഭാഗങ്ങളും ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്; പുതിയ വിശേഷങ്ങളുമായി എലിസബത്ത്
ബാലയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയന്‍. ബാലയോടുള്ള അതേ സ്‌നേഹം എലിസബത്തിനോടും മലയാളികള്‍ക്കുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷത്തോളമായി. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തിയശേഷം ഏറെനാള്‍ ഒറ്റയ്ക്കുള്ള ജീവതമായിരുന്നു ബാലയുടേത്. പിന്നീട് എലിസബത്തുമായി പ്രണയത്തിലായശേഷമാണ് പുതിയൊരു ജീവിതവും കുടുംബവുമൊക്കെ ബാല ആഗ്രഹിച്ച് തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് എലിസബത്ത്. തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം എലിസബത്ത് പങ്കുവെച്ച് എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെയാണ് കൂടുതല്‍ വിശേഷങ്ങളും പങ്കുവെയ്ക്കുന്നത്.
ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തെക്കുറിച്ചാണ് എലിസബത്ത് പറയുന്നത്. എലിസബത്ത് യോഗ പഠിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. യോഗയ്ക്ക് പോയിത്തുടങ്ങിയ വിശേഷമാണ് എലിസബത്ത് പറയുന്നത്. യോഗയുടെ എല്ലാ ഭാഗങ്ങളും ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും അതിന് വേണ്ടി ശ്രമിക്കുന്നുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്. യോഗ ക്ലാസിലെ പുതിയ സുഹൃത്തുക്കളെക്കുറിച്ചും എലിസബത്ത് പറയുന്നുണ്ട്.
ജപ്പാന്‍കാരായ സുഹൃത്തുക്കളെ എലിസബത്തിന് അവിടെ വെച്ച് ലഭിച്ചിട്ടുണ്ട്. യോഗ ക്ലാസിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ഫോട്ടോകളും എലിസബത്ത് പങ്കുവെച്ചു. ഇപ്പോള്‍ കുറച്ച് കാലമായി ബാലയ്‌ക്കൊപ്പം ഉള്ള വീഡിയോകളൊന്നും എലിസബത്ത് ഇടാറില്ല, ബാലയ്‌ക്കൊപ്പം അല്ല ഇപ്പോള്‍ എലിസബത്ത് ഉള്ളത്. എന്തുെകൊണ്ടാണ് ഇപ്പോള്‍ ബാലയ്ക്കാെപ്പം ഇല്ലാത്തത് എന്ന് വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ എലിസബത്തിവനെക്കുറിച്ച് ബാലയ്ക്ക് നല്ല അഭിപ്രായം മാത്രമാണ് ഉളളത്. ബാലയ്ക്ക് അസുഖം ഉള്ള സമയത്ത് ബാലയുടെ കൂടെത്തന്നെ എലിസബത്ത് ഉണ്ടായിരുന്നു. പ്രണയദിനത്തില്‍ തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എലിസബത്ത് രംഗത്ത് വന്നിരുന്നു. ഡിപ്രഷനുമായി സംസാരിച്ചതിന് പിന്നാലെയാണ് വിവാദം ഉണ്ടായത്. മുന്‍പ് താന്‍ ഇട്ട വീഡിയോയില്‍ തനിക്ക് ഡിപ്രഷനാണ് ഞാന്‍ പെട്ടെന്ന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആരോ കമന്റ് ഇട്ടിരുന്നു.
അക്കാര്യം ഞാന്‍ പറഞ്ഞതേയുള്ളൂ അപ്പോഴേക്കും ഇതാണോ ഡിപ്രഷന്‍ എന്നൊക്കെ പറഞ്ഞ് കുറെ നെഗറ്റീവ് കമന്റ് വന്നു, എന്നാണ് എലിസബത്ത് പറഞ്ഞത്. തനിക്ക് ഡിപ്രഷനാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ബാലച്ചേട്ടന്റെ ഭാര്യ ആയത് കൊണ്ട് പ്രശസ്തി അത് കൊണ്ടാണ് വീഡിയോ ഇടുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകള്‍ വന്നു, ബാലച്ചേട്ടന്റെ ഭാര്യാണ്. അതിലിപ്പോള്‍ എന്തെങ്കിലും തര്‍ക്കമുണ്ടോ എന്നും എസലിസബത്ത് ചോദിച്ചിരുന്നു.
ജോലിയില്‍ പ്രവേശിച്ച ശേഷം ഒരുതവണ അവധിക്കായി എലിസബത്ത് നാട്ടില്‍ വന്നിരുന്നു. അപ്പോഴും ബാലയെ കാണാന്‍ എലിസബത്ത് പോയിരുന്നില്ല. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താരപത്‌നിയുടെ അവധി ആഘോഷം. അതോടെ സ്ഥിരം പ്രേക്ഷകര്‍ ബാല കാണാന്‍ പോകാത്തതിന്റെ കാരണവും എലിസബത്തിനോട് തിരക്കിയിരുന്നു. പക്ഷെ താരപത്‌നി ഒന്നിനും മറുപടി നല്‍കിയില്ല.
പിരിഞ്ഞോ എന്ന് ചോദിക്കുന്നവര്‍ക്ക് തക്കതായ മറുപടിയും എലിസബത്ത് നല്‍കിയിരുന്നു. ഇന്നും താന്‍ ബാലയുടെ ഭാര്യയാണെന്നും, അക്കാര്യത്തില്‍ സംശയമുണ്ടോ എന്നുമാണ് എലിസബത്ത് ചോദിച്ചത്. കുറെ മാസങ്ങളായി കമന്റ് ബോക്‌സിലും ഇന്‍ബോക്‌സിലും ഒരുപാട് ചോദ്യങ്ങള്‍ വരാറുണ്ട്. ഞാന്‍ മനപൂര്‍വ്വം അതൊക്കെ ഒഴിവാക്കി വിടാറുണ്ട്. ഒന്നിനും മറുപടി കൊടുക്കാറില്ലായിരുന്നു.
പിന്നെ കമന്റുകള്‍ക്ക് റിപ്ലേ കൊടുത്ത് തുടങ്ങി. കാരണം എനിക്കും അതിനു ഉത്തരം പറയാന്‍ അറിയില്ലായിരുന്നു. വ്യക്തമായ ഒരു ഉത്തരം എനിക്കും അറിയില്ല. അത് എന്റെ കുഴപ്പം ആണോ എന്നും എനിക്ക് അറിയില്ല എന്നും എലിസബത്ത് പറഞ്ഞിരുന്നു. താരപത്‌നിയുടെ സ്ഥിരം ഫേസ്ബുക്ക് വീഡിയോകള്‍ ഒന്നിലായിരുന്നു പരാമര്‍ശം. അടുത്തിടെ ഒരു അഭിമുഖത്തില്‍ എലിസബത്തുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയൊന്നും ബാല നല്‍കിയില്ല. ഇപ്പോള്‍ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാന്‍ സാധിക്കുവെന്നാണ് ബാല പറഞ്ഞത്. എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല.
