News
ഒരു ദിവസത്തേയ്ക്ക് സൂര്യയെ തരുമോ?; ആരാധികയ്ക്ക് മറുപടി നല്‍കി ജ്യോതിക
ഒരു ദിവസത്തേയ്ക്ക് സൂര്യയെ തരുമോ?; ആരാധികയ്ക്ക് മറുപടി നല്‍കി ജ്യോതിക
നിരവധി ആരാധകരുള്ള പ്രിയതാരങ്ങളാണ് സൂര്യയും ജ്യോതികയും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അടുത്തിടെ ഒരു ആരാധികയുടെ ചോദ്യത്തിന് ജ്യോതിക നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘സില്ലിനു ഒരു കാതല്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപത്രത്തിന് ഒരു ദിവസത്തേയ്ക്ക് സൂര്യയെ നല്‍കിയത് പോലെ എനിക്കും ഒരു ദിവസം അദ്ദേഹത്തെ തരുമോ. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത ആരാധികയാണ്’ എന്നായിരുന്നു ആരാധികയുടെ കമന്റ്.
‘ഒരിക്കലും അത് അനുവദിക്കില്ല’ എന്നായിരുന്നു ജ്യോ തിക നല്‍കിയ മറുപടി. തമിഴില്‍ ഏഴു സിനിമകളില്‍ സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 2006ലാണ് ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാകുന്നത്.
ഇരുവര്‍ക്കും ഒരു മകളും ഒരു മകനുമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയും ജ്യോതികയും ഒരു വര്‍ഷം മുമ്പ് മുംബൈയിലേയ്ക്ക് താമസം മാറിയിരുന്നു. ‘ഷൈത്താന്‍’ എന്ന ചിത്രമാണ് ജ്യോതികയുടെ തിയേറ്ററില്‍ എത്തിയത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ‘കങ്കുവ’യാണ് സൂര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.