Social Media
ഇരുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ച് മീനാക്ഷി; വൈറലായി താരപുത്രിയുടെ നക്ഷത്രഫലം
ഇരുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ച് മീനാക്ഷി; വൈറലായി താരപുത്രിയുടെ നക്ഷത്രഫലം
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. എപ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി കുറച്ച് വര്‍ഷങ്ങള്‍ ആയതേയുള്ളൂ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുത്തിട്ട്. വിശേഷ ദിവസങ്ങളില്‍ തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം തന്നെ മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ പഠനത്തിലാണ് മീനാക്ഷി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അച്ഛന്റെ സിനിമയിലെ സീനുകള്‍ ഉള്‍പ്പെടുത്തി മുമ്പ് ടിക്ക് ടോക്കൊക്കെ ചെയ്തിരുന്നു മീനാക്ഷി.
കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷിയുടെ ഇരുപത്തിനാലാം പിറന്നാള്‍. കാവ്യ മാധവനാണ് മീനാക്ഷിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആശംസകള്‍ അറിയിച്ചത്. പ്രിയപ്പെട്ട മീനൂട്ടിയ്ക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍ എന്നാണ് കാവ്യ കുറിച്ചത്. ഏതാനും കുടുംബചിത്രങ്ങളും കാവ്യ പങ്കിട്ടിട്ടുണ്ട്. എന്നാല്‍ കമന്റ് ബോക്‌സ് ഓഫ് ആയതിനാല്‍ തന്നെ കമന്റ് ചെയ്യാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.
എന്നാല്‍ ഈ ചിത്രങ്ങള്‍ ദിലീപിന്റെയും കാവ്യയുടെയും മീനാക്ഷിയുടെയുമെല്ലാം ഫാന്‍സ് പേജുകളിലൂടെ വൈറലായിരുന്നു. ഇതിലെല്ലാം നിരവധി പേരാണ് തങ്ങളുടെ മീനൂട്ടിയ്ക്ക് ആശംസകളുമായി എത്തിയിരുന്നത്. ഇപ്പോഴിതാ മീനാക്ഷിയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ അധികവും. താരപുത്രിയുടെ നക്ഷത്രഫലും ഭാവിയുമൊക്കെയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
2000 മാര്‍ച്ച് 23 നാണു മഞ്ജു മീനാക്ഷിയ്ക്ക്് ജന്മം നല്‍കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരി എങ്കില്‍ മീനാക്ഷി ചോതി നക്ഷത്രത്തില്‍ ആണ് ജനിച്ചിരിക്കുന്നത്. മീനാക്ഷിയുടെ നക്ഷത്രഫല പ്രകാരം വളരെ തുറന്ന മനസ്സുള്ളവരാണ് ചോതിയില്‍ ജനിച്ചവര്‍. എല്ലാവരോടും സൗഹാര്‍ദ്ധപരമായി പെരുമാറാനും ആകര്‍ഷണീയമായി സംസാരിക്കാനും ഇവര്‍ ഇഷ്ടപ്പെടുന്നവര്‍ ആണ്, പക്ഷെ നിര്‍ബന്ധ ബുദ്ധി കൂടുതല്‍ ആയിരിക്കും.
അസാദ്ധ്യമായ കാര്യത്തെ സാധ്യമാക്കുവാനായി, ധാരാളം സമയം ചിലവഴിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ ഇല്ലാത്തപക്ഷം മറ്റുള്ളവരെ സഹായിക്കുവാന്‍ എപ്പോഴും തയ്യാറായവാരാണ് ഇക്കൂട്ടര്‍. വകതിരിവില്ലാതെ, എല്ലാവരെയും ബഹുമാനിക്കുകയും ആവശ്യക്കാര്‍ക്ക് ഒരു നല്ല സുഹൃത്തും ആയിരിക്കും. ഇവര്‍ ആരെയെങ്കിലും വെറുക്കുവാന്‍ തുടങ്ങുകയാണെങ്കില്‍, അതില്‍ ഉറച്ചുതന്നെ നില്‍ക്കും. കുട്ടിക്കാലം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കാം എന്നും പറയുന്നുണ്ട്.
അതേസമയം, മഞ്ജു വാര്യര്‍ ആശംസകളോ പോസ്റ്റുകളോ ഒന്നും തന്നെ ഇത്തവണയും പങ്കുവെച്ചിട്ടില്ലാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്. ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞ ശേഷം മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണുള്ളത്. പിന്നീടൊരിക്കല്‍ പോലും മഞ്ജുവിനെയും മകളെയും ഒരുമിച്ച് ആരാധകര്‍ കണ്ടിട്ടില്ല. പൊതുവേദികളിലെത്താറുണ്ടെങ്കിലും മാധ്യമങ്ങളോടൊന്നും മീനാക്ഷി സംസാരിക്കാറില്ല.
മകള്‍ മീനാക്ഷിയെ കുറിച്ച് ദിലീപ് പല അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്. മീനൂട്ടിയ്ക്ക് ഒരുപദേശവും കൊടുക്കാനാകില്ല. ഞാന്‍ അമ്മാതിരി തോന്ന്യവാസം കാണിച്ചിട്ടുള്ള ആളായത് കൊണ്ട്. എന്റെ കാര്യങ്ങളൊക്കെ ഇവിടുത്തെ ആള്‍ക്കാര്‍ക്കൊക്കെ അറിയാവുന്നതാണ്, അതോണ്ട് ഉപദേശിക്കാനൊന്നും സാധിക്കില്ല. മീനാക്ഷിയോട് ശരിയാണോ തെറ്റാണോ എന്നേ പറയാന്‍ പറ്റൂ. അല്ലാതെ ഇന്നയാളെ വിവാഹം കഴിക്കാനെ പറ്റുള്ളൂവെന്നൊന്നും എനിക്ക് പറയാനാകില്ല.
മീനാക്ഷിയെന്റെ സുഹൃത്താണ്. അവള്‍ ആഗ്രഹിക്കുന്നതെല്ലാം അവള്‍ക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാന്‍ പറ്റില്ല. എന്റെ അച്ഛന് എന്നെ അഭിഭാഷകനാക്കാനായിരുന്നു താത്പര്യം. പക്ഷേ ഞാന്‍ വേറെ വഴിക്കല്ലേ പോയത്. മീനാക്ഷി ഇപ്പോള്‍ പഠിക്കുകയാണ്. അവള്‍ ഡോക്ടര്‍ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെയെന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്.
