Malayalam
ഞാൻ ഭയങ്കര ഹാപ്പിയാണ്. അതിനൊരു കാരണമുണ്ട്. പക്ഷെ അത് സർപ്രൈസാണെന്ന് എലസിബത്ത്; അടുത്ത കല്യാണം കഴിക്കാനാണ് പരിപാടിയെങ്കിൽ അൺഫോളോ ചെയ്യാനാണ് തീരുമാനമെന്ന് കമന്റുകൾ
ഞാൻ ഭയങ്കര ഹാപ്പിയാണ്. അതിനൊരു കാരണമുണ്ട്. പക്ഷെ അത് സർപ്രൈസാണെന്ന് എലസിബത്ത്; അടുത്ത കല്യാണം കഴിക്കാനാണ് പരിപാടിയെങ്കിൽ അൺഫോളോ ചെയ്യാനാണ് തീരുമാനമെന്ന് കമന്റുകൾ
ട്രോളത്തി എന്ന നിലയിൽ ആണ് എലിസബത്ത് ഉദയൻ മലയാളികൾക്ക് ആദ്യ കാലങ്ങളിൽ പരിചിത ആയിരുന്നത്. എന്നാൽ നടൻ ബാലയുടെ ഭാര്യ എന്ന ലേബലിൽ ആയിരുന്നു പിന്നെ അറിയപ്പെട്ടത്. നടനെ താൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത് ആണെന്നും താൻ ആണ് വിവാഹത്തിലേയ്ക്ക് നിർബന്ധിച്ചതെന്നെല്ലാം എലിസബത്ത് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനയപ്പോൾ ബാലയ്ക്കൊപ്പം കൂട്ടായി നിന്നത് എലിസബത്ത് ആയിരുന്നു. അന്ന് പലപ്പോഴും ബാലയുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എലിസബത്ത് എത്താറുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം ശേഷം ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ എന്ത് ബാലയെ കുറിച്ച് പോലും എലിസബത്ത് സംസാരിക്കാറില്ല. അതോട് ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിലായി വാർത്തകൾ.
ഡോക്ടറായ എലിസബത്ത് ഇപ്പോൾ അഹമ്മദാബാദിൽ ജോലി ചെയ്യുകയാണ്. ഒരു യുട്യൂബ് ചാനൽ എലിസബത്തിനുമുണ്ട്. പുതിയ ജോലി സ്ഥലത്തെ വിശേഷങ്ങളെല്ലാം ചെറിയ വ്ലോഗ് വീഡിയോയാക്കി എലിസബത്ത് പങ്കിടാറുണ്ട്. അത്തരത്തിൽ എലിസബത്ത് പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോയിൽ വളരെ സന്തോഷവതിയായിയായി ആണ് എലിസബത്ത് എത്തുന്നത്.
ഇന്ന് വളരെ ഹാപ്പിയായിട്ടാണ് ഞാൻ വീഡിയോ എടുക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് നടക്കുകയാണ്. മുപ്പത്തിയാറ് മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞിട്ടാണ് വരുന്നത്. പൊതുവെ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ ക്ഷീണിച്ച് എങ്ങനെ എങ്കിലും റൂമിലെത്തി കിടന്നാൽ മതിയെന്ന ചിന്തയോടെയാണ് വരാറ്.
പക്ഷെ ഇന്ന് ഞാൻ ഭയങ്കര ഹാപ്പിയാണ്. അതിനൊരു കാരണമുണ്ട്. പക്ഷെ അത് സർപ്രൈസാണ്. ഇന്ന് പറയില്ല. രണ്ട് ദിവസം കഴിഞ്ഞിടുന്ന വീഡിയോയിൽ പറയാം. എനിക്ക് ഹാപ്പിനെസ്സുള്ള കാര്യമാണ്. ഇതൊക്കെ എന്ത് സർപ്രൈസെന്ന് ചിലർക്ക് തോന്നിയേക്കാം. പക്ഷെ എന്റെ ഹാപ്പിനെസ്സാണ് ഞാൻ വീഡിയോയിൽ പങ്കുവെയ്ക്കുന്നത്.
പിന്നെ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷമായിട്ടുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് വിചാരിക്കുന്നു എന്ന് പറഞ്ഞാണ് എലിസബത്ത് വീഡിയോ അവസാനിപ്പിച്ചത്. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പ്രേക്ഷകർക്കെല്ലാം ആകാംഷയായി. എന്തായിരിക്കും എലിസബത്തിനെ സന്തോഷവതിയാക്കിയ കാര്യമെന്നത് സംബന്ധിച്ച് ചർച്ചയും ഊഹാപോഹങ്ങളുമെല്ലാം കമന്റ് ബോക്സ് നിറയെ എത്തിയിട്ടുണ്ട്.
പുതിയ കല്ല്യാണമോ ലവ്വോ വല്ലതുമാണോയെന്നാണ് നിരവധി ആരാധകർ കമന്റിലൂടെ ചോദിച്ചത്. അറുപത് ശതമാനം ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ്ക്കളുടെ നടുവിലാണ് നമ്മൾ ജീവിക്കുന്നത്. ഇനിയും ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ആലോചിച്ച് വീട്ടുകാർ അറിഞ്ഞ് സഹോദരിയെ അറിയുന്ന മനസിലാക്കുന്ന ഒരാളെ അവരുടെ ഇഷ്ടപ്രകാരം കണ്ടെത്തുക എന്നായിരുന്നു ഒരു കമന്റ്.
താങ്കളെ കുറിച്ച് നല്ലത് മാത്രം ചിന്തിക്കൂ… എല്ലാം ശരിയാകും നല്ലത് വരട്ടെ എന്നും കമന്റുകളുണ്ട്. അടുത്ത കല്യാണം കഴിക്കാനാണ് പരിപാടിയെങ്കിൽ അൺഫോളോ ചെയ്യാനാണ് തീരുമാനം എന്ന് കമന്റിട്ടയാളെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ആദ്യ വിവാഹം മറച്ച് വെച്ച് ഒരാളെ വിവാഹം കഴിച്ച് ആ സ്ത്രീയെ ദ്രോഹിച്ചു, ശേഷം വീണ്ടും വിവാഹം കഴിച്ച് എലിസബത്തിന്റെ ജീവിതം നശിപ്പിച്ചു, ഇപ്പോൾ നാലാമതും വിവാഹം കഴിച്ച ഒരാളിൽ നിന്നും ജീവനും കൊണ്ട് രതക്ഷപ്പെട്ട എലിസബത്ത് എന്തിനാണ് മറ്റൊരു വിവാഹം കഴിക്കാതിരിക്കുന്നത്. ഇപ്പോഴും ഇങ്ങനെയുള്ള ആളുകളുണ്ടല്ലോ. ബാലയുടെ മറ്റൊരു രൂപമാണ് ഈ കമന്റിട്ട വ്യക്തി എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
2019-ൽ മൃതയുമായി അവർ വേർപിരിഞ്ഞതിന് ശേഷം 2021-ൽ ആണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു ബാലയുടെയും എലിസബത്തിന്റെയും.