Malayalam
എലിസബത്തിനെ പരിചയപ്പെട്ടത് ഇങ്ങനെ, പാവം അവരിപ്പോൾ ഇങ്ങനെ മാനേജ് ചെയ്ത് പോവുകയാണ്, കൂടുതലൊന്നും ഞാൻ പറയാൻ പാടില്ലെന്ന് അമൃത സുരേഷ്
എലിസബത്തിനെ പരിചയപ്പെട്ടത് ഇങ്ങനെ, പാവം അവരിപ്പോൾ ഇങ്ങനെ മാനേജ് ചെയ്ത് പോവുകയാണ്, കൂടുതലൊന്നും ഞാൻ പറയാൻ പാടില്ലെന്ന് അമൃത സുരേഷ്
നടൻ ബാലയും മുൻഭാര്യയും ഗായികയുമായ അമൃതയും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആയിരുന്നു. ഇരുവരും തമ്മിലുള്ള വാക്പോര് നടന്റെ അറസ്റ്റിലേയ്ക്ക് ആണ് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. അറസ്റ്റ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ബാല വീണ്ടും വിവാഹിതനാകുകയും ചെയ്തു. തന്റെ അമ്മാവന്റെ മകളായ കോകിലയെ ആണ് ബാല വിവാഹം കഴിച്ചത്.
ബാലയുമായുള്ള വിവാഹത്തിൽ താൻ പെട്ട് പോയതാണെന്ന് അമൃത നേരത്തെ പറഞ്ഞത്. ആദ്യവിവാഹം തന്നിൽ നിന്നും മറച്ചുവച്ചാണ് ഈ വിവാഹത്തിലേയ്ക്ക് ബാല എത്തിയത്. ക്രൂരമായ പീഡനങ്ങൾ അമൃതയ്ക്ക് ബാലയുടെ വീട്ടിൽ വെച്ച് അനുഭവിക്കേണ്ടതായി വന്നു. ഇന്നും അതുമായി ബന്ധപ്പെട്ട് ശരീരത്തിനുണ്ടായ പരിക്കുകൾ അമൃത ചികിത്സിച്ച് കൊണ്ടിരിക്കുകയാണ്.
ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടിൽ കിടന്നിട്ടുണ്ട്. ബാല ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും താൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു.
അമൃതയ്ക്ക് ശേഷം ബാല വിവാഹം കഴിച്ചത് തൃശൂർ സ്വദേശിയായ എലിസബത്ത് ഉദയനെയാണ്. ഡോക്ടറാണ് എലിസബത്ത്. എലിസബത്തിനും അമൃതയ്ക്കുണ്ടായ സമാനമായ അനുഭവങ്ങൾ തന്നെയാണ് ബാലയിൽ നിന്നുണ്ടായതെന്നും സ്വന്തം അനുഭവങ്ങൾ എലിസബത്ത് തന്നോട് പറഞ്ഞതായും അമൃതയും വെളിപ്പെടുത്തിയിരുന്നു. അന്ന് മുതൽ പലരും കമന്റ് ബോക്സുകളിലൂടെ എലിസബത്തുമായി എങ്ങനെ പരിചയപ്പെട്ടിരുന്നുവെന്ന് ചോദിക്കാറുണ്ടയിരുന്നു.
ഇപ്പോഴിതാ അമൃതയുടേയും സഹോദരിയുടേയും യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ ക്യു ആന്റ് എ വീഡിയോയിൽ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ബാല ആശുപത്രിയിൽ ഗുരുതുരാവസ്ഥയിൽ കിടന്നപ്പോൾ മകളുമായി അമൃതയും ആശുപത്രിയിൽ പോയിരുന്നു.
എവിടെ വെച്ചാണ് എലിസബത്തിനെ പരിചയപ്പെട്ടതും സൗഹൃദത്തിലായതുമെന്നാണ് അമൃത പറയുന്നത്. എലിസബത്തുമായി കോൺടാക്ടുണ്ട്. അന്ന് ആശുപത്രിയിൽ വെച്ചാണ് പരിചയപ്പെട്ടത്. അതിനുശേഷം ഞങ്ങൾ ടച്ചിലുണ്ട്. ലിവർ ട്രാൻസ്പ്ലാന്റേഷൻ സമയത്താണ് കണ്ടതും പരിചയപ്പെട്ടതും. അന്ന് തുടങ്ങി കണക്ഷനിലുണ്ട്. പാവം അവരിപ്പോൾ ഇങ്ങനെ മാനേജ് ചെയ്ത് പോവുകയാണ്. കൂടുതലൊന്നും ഞാൻ പറയാൻ പാടില്ല.
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾക്ക് എല്ലാവർക്കും വേണം എന്നാണ് എലിസബത്തുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് അമൃത പറഞ്ഞത്. ഡോക്ടറായ എലിസബത്ത് ഇപ്പോൾ ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. യുട്യൂബ് ചാനലുമായി സജീവമായ എലിസബത്ത് ഇടയ്ക്കിടെ മോട്ടിവേഷൻ സ്പീച്ചും യാത്രകളും വീഡിയോയും മറ്റുമെല്ലാം പങ്കുവെക്കാറുണ്ട്. ബാലയുമായി നടന്ന എലിസബത്തിന്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല.
അടുത്തിടെയാണ് ഇക്കാര്യങ്ങളെല്ലാം പുറത്ത് വന്നത്. പെട്ടന്നൊരു ദിവസമാണ് ബാലയുടെ വീഡിയോകളിൽ നിന്നും എലിസബത്ത് അപ്രത്യക്ഷയായത്. അതിനുശേഷം ആരാധകർ അടക്കം നിരവധി പേർ ബാലയോട് എലിസബത്തിനെ കുറിച്ച് തിരിക്കിയെങ്കിലും നടൻ പ്രതികരിച്ചില്ല.
2019-ൽ അമൃതയുമായി വേർപിരിഞ്ഞതിന് ശേഷം 2021-ൽ ആണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു ബാലയുടെയും എലിസബത്തിന്റെയും. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനായപ്പോഴും പിന്നീട് ജീവിതത്തിലേക്ക് തിരികെ വരാനുമെല്ലാം ബാലയ്ക്ക് തുണയായി ഉണ്ടായിരുന്നത് എലിസബത്തായിരുന്നു.
എന്നാൽ പിന്നീട് തങ്ങളുടെ വിവാഹ ജീവിതത്തിന് എന്ത് സംഭവിച്ചുവെന്നതിനെ പറ്റി തുറന്ന് പറയാൻ ഇരുവരും തയ്യാറായിട്ടില്ല. എലിസബത്ത് ഇപ്പോൾ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാൻ സാധിക്കൂ. എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല.
അവൾ സ്വർണ്ണമാണ്. ഇതിന്റെ മുകളിൽ ഒന്നും ചോദിക്കരുത്. ‘ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാൻ പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല ഒരിക്കൽ എലിസബത്തിനെ കുറിച്ച് പറഞ്ഞത്.