Malayalam
ആ സമയത്ത് ഞങ്ങളുടെ മോതിരമാറ്റം നടത്തിയിരുന്നു, എന്നിട്ടാണ് കല്യാണം നടത്തിയിട്ടില്ല, ഇങ്ങനൊരു ഭാര്യയെ അറിയില്ലെന്ന് പറയുന്നത്; എലിസബത്ത്
ആ സമയത്ത് ഞങ്ങളുടെ മോതിരമാറ്റം നടത്തിയിരുന്നു, എന്നിട്ടാണ് കല്യാണം നടത്തിയിട്ടില്ല, ഇങ്ങനൊരു ഭാര്യയെ അറിയില്ലെന്ന് പറയുന്നത്; എലിസബത്ത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും പറയാൻ പറ്റാത്ത തരത്തിലുള്ള പീ ഡനങ്ങളാണ് നേരിട്ടതെന്നാണ് അമൃത പറഞ്ഞിരുന്നത്. ഇതേ അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും തുറന്ന് പറയേണ്ടി വന്നത്. പല സ്ത്രീകളെയും ഫ്‌ളാറ്റിലേക്ക് കൊണ്ട് വരികയും ഇത് ചോദ്യം ചെയ്താൽ തന്നെ ഉപദ്രവിക്കുമായിരുന്നു എന്നുമൊക്കെ എലിസബത്ത് തുറന്ന് പറഞ്ഞു.
എലിസബത്തിന്റെ ആരോപണങ്ങൾക്കെതിരെ പോലീസിൽ പരാതി കൊടുത്ത ശേഷം എലിസബത്തിന്റെ ആരോപണങ്ങൾക്കെതിരെ പോലീസിൽ പരാതി കൊടുത്തിയിരുന്നത്. എലിസബത്തിനൊരു ഭർത്താവ് ഉണ്ടെന്നാണ് ബാലയും അദ്ദേഹത്തിന്റെ ഭാര്യ കോകിലയും ആരോപിച്ചത്. 2019 ലായിരുന്നു തന്റെ ആദ്യ വിവാഹമെന്നും മൂന്നാഴ്ച കൊണ്ട് അവസാനിച്ചൊരു ബന്ധം മാത്രമാണ് അതെന്നും എലിസബത്ത് പറഞ്ഞിരുന്നു. ആ ബന്ധം നിയമപരമായി പിരിയുന്നതിന് വേണ്ടി സഹായിച്ചത് ബാലയാണ്. ഇക്കാര്യം ആരോടും പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതാണ് വലിയ ആയുധമായി അവർ തനിക്കെതിരെ പ്രയോഗിച്ചത്.
പിന്നെ ഞങ്ങൾ തമ്മിൽ വിവാഹിതരല്ല, ഞാൻ അദ്ദേഹത്തിന്റെ ഭാര്യയല്ല എന്നൊക്കെയാണ് പറയുന്നത്. അതിന് തന്റെ കൈയ്യിലുള്ള തെളിവുകൾ കാണിക്കാമെന്ന് പറഞ്ഞ എലിസബത്ത് ബാലയുമായി മോതിരമാറ്റം നടത്തിയതിന് ശേഷമുള്ള വീഡിയോ കൂടി പുറത്ത് വിട്ടിരിക്കുകയാണ്.
‘ഈ വീഡിയോ കലൂർ താമസിക്കുമ്പോൾ എടുത്തതാണ്. ആ സമയത്ത് ഞങ്ങളുടെ മോതിരമാറ്റം നടത്തിയിരുന്നു. എന്റെ കൈവിരലുകളിൽ അദ്ദേഹത്തിന്റെ പേര് എഴുതിയ മോതിരവും അതുപോലെ എന്റെ പേരുള്ള മോതിരം ആ നടന്റെ കൈയ്യിൽ കിടക്കുന്നതാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇത് എഡിറ്റ് ചെയ്തിട്ട് ഇട്ടതൊന്നുമല്ലെന്ന് കാണുന്നവർക്ക് മനസിലാവുമെന്ന് വിചാരിക്കുന്നു. ഞാനായി ഉണ്ടാക്കിയതല്ല. അന്ന് നടന്നത് തന്നെയാണ്.
കലൂരുള്ള പുള്ളിയുടെ വീട്ടിലെ പൂജമുറിയുടെ മുന്നിൽ വെച്ചാണ് ഈ ചടങ്ങ് നടത്തിയത്. അത് എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്ന് തോന്നുന്നു. ഈ വീഡിയോ അയാൾ പലർക്കും അയച്ച് കൊടുത്തിട്ടുണ്ട്. ശരിക്കം ചടങ്ങായിട്ട് നടത്താൻ ഉദ്ദേശിച്ചതോ എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതോ എന്തോ ആണ്. ഇതിന്റെ സ്റ്റാറ്റസ് എന്താണെന്ന് എനിക്കും മനസിലാവുന്നില്ല. പക്ഷേ അങ്ങനൊരു ചടങ്ങ് നടന്നു എന്നത് സത്യമാണ്. മോതിരങ്ങളിലെ പേര് നോക്കിയാൽ തന്നെ അത് വ്യക്തമാവും.
കല്യാണം നടത്തിയിട്ടില്ല, ഇങ്ങനൊരു ഭാര്യയെ അറിയില്ല, എന്റെ ഭർത്താവ് ആര്, ഡോക്ടറാണോ ആക്ടറാണോ, എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ ചോദിച്ചിട്ടും ആർക്കും അതിനെ കുറിച്ചൊന്നും ചോദിക്കാനില്ല. എല്ലാവരുടെയും മുന്നിൽ വെച്ച് മാലയിടുകയും കുങ്കുമം തൊടുകയും ചെയ്തു. ഈ പരിപാടികളൊക്കെ ചെയ്തിട്ടും ഭാര്യയാണെന്ന് തോന്നുന്നില്ലെങ്കിൽ പിന്നെ തനിക്ക് ഒന്നും പറയാനില്ലെന്നാണ്,’ എലിസബത്ത് പറയുന്നത്.
2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താൻ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്.
പിന്നാലെ എലിസബത്തിനൊപ്പമുള്ള വിവാഹറിസപ്ഷനും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരും യൂട്യൂബ് ചാനലുകളുമൊക്കെ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരസ്യമായി എലിസബത്തിന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുകയും കാർ സമ്മാനമായി കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാലിപ്പോൾ എലിസബത്ത് തന്റെ ഭാര്യയല്ലെന്നാണ് ബാല ആരോപിക്കുന്നത്.
സ്വന്തം ജീവന് ഭീഷണി ഉണ്ടെന്നും തന്നെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപിച്ച് രംഗത്തെത്തിയിരുന്നു. മനഃപൂർവം ആരോ തന്റെ കാറിൽ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചുവെന്നും എന്താണ് കാര്യമെന്ന് അന്വേഷിക്കാനായി വണ്ടി നിർത്തിയപ്പോൾ വീണ്ടും രണ്ടുപ്രാവശ്യം ഇടിച്ചെന്നും എലിസബത്ത് പറയുന്നു. കൂടാതെ ബാല വിഷയത്തിൽ തന്നെ പിന്തുണച്ചെത്തിയ അഭിരാമി സുരേഷിനെ എലിസബത്ത് പരോക്ഷമായി വിമർശിക്കുകയും ചെയ്തു. വിവരങ്ങൾ അറിയിച്ച് എലിസബത്ത് പുറത്തിറക്കിയ വിഡിയോയിൽ പറയുന്നതിങ്ങനെ.
വിവാഹ ശേഷം താൻ പീഡിപ്പിക്കപ്പെട്ടെന്നും മാനസികമായും ശാരീരികമായും വലിയ ഉപദ്രവങ്ങൾ ബാലയിൽ നിന്ന് തുടരെത്തുടരെ ഉണ്ടായെന്നും എലിസബത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം തരാതെ മുറിയിൽ പൂട്ടിയിട്ടു, കരൾ രോഗം മറച്ച് വെച്ച് വിവാഹം ചെയ്തു, വിവാഹ ശേഷവും പല സ്ത്രീകളുമായി ബന്ധം വെച്ചു എന്നിങ്ങനെ എലിബസത്തിന്റെ ആരോപണങ്ങൾ നീളുന്നു. എന്ത് സംഭവിച്ചാലും ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നുമാണ് എലിസബത്ത് പറയുന്നത്. നിയമപരമായ സഹായം ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകും. പേടി കൊണ്ടാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. എന്നാൽ ഇനിയും ഭയന്നിരിക്കാൻ തനിക്ക് സാധിക്കില്ലെന്നും തുറന്ന് പറച്ചിൽ തുടരുമെന്നും എലിസബത്ത് പറയുന്നു.
ഞാൻ ഇടുന്ന വീഡിയോകൾ അധികാരത്തിൽ ഇരിക്കുന്നവരും കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ബാല ഇതെല്ലാം പ്രതികാരമായി മനസിൽ സൂക്ഷിച്ച് ഭാവിയിൽ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ആരെങ്കിലും നമ്മളോട് അന്യായം കാണിച്ചാൽ നീതി കിട്ടുമെന്നാണ് ഞാൻ കരുതിയിരുന്നത്.
ഇപ്പോൾ എനിക്ക് പേടിയാണ്. ഇതിന് പിന്നാലെ പോകാനും പേടിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഭയമുണ്ട്. കുറച്ച് കഴിഞ്ഞാൽ ആളുകൾ ഇതെല്ലാം മറക്കും. പുള്ളി ഇതൊരു റിവഞ്ചായി മനസിൽ സൂക്ഷിക്കും. പിന്നീട് പകരം വീട്ടും. പ്രൊട്ടക്ട് ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്പുറത്ത് പോയി ഒറ്റികൊടുക്കുന്ന സ്വഭാവമുണ്ട്. രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരവുമുണ്ട്. പക്ഷെ ആ രണ്ടുപേരുമായി ഇയാൾക്ക് നല്ല കണക്ഷനായിരിക്കും. ഞാനായിട്ട് അല്ല ഇതൊന്നും തുടങ്ങി വെച്ചത്. വഴിയേ പോകുന്ന എന്നെ ഇതിലേക്ക് പിടിച്ച് കയറ്റിയതാണ്. കുറച്ച് കഴിയുമ്പോൾ ഇതെല്ലാം ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് അറിയാം. കാരണം മുമ്പ് പലരോടും ഇയാൾ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുള്ളതാണെന്നും എലിസബത്ത് പറഞ്ഞു.
പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകൾ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം തോക്കിന്റെ വിഷയത്തിൽ അന്വേഷിക്കാൻ പോലീസുകാർ വീട്ടിൽ വന്നപ്പോൾ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാൾ. ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വെച്ചത്. ഈ പ്രശ്നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങൾ സെപ്പറേറ്റ് ആയത്. ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ് എന്നും എലിസബത്ത് പറഞ്ഞു.
മാനനഷ്ടക്കേസ് വന്നാൽ ജയിലിൽ പോയി കിടക്കുന്നതിന് എനിക്ക് പ്രശ്നമില്ല, നാണക്കേടുമില്ല, കാരണം അതിലും നന്നായി നാണംകെടുകയും പീഡിപ്പിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. സാധാരണ ഭീഷണിക്കമന്റുകൾ വരുമ്പോൾ ഞാൻ ഡിലീറ്റ് ചെയ്യാറുണ്ട്. ഇത്തവണ കസ്തൂരിയെ വെച്ചാണ് എനിക്കെതിരെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയത്. ഈ പാറ്റേണൊക്കെ ഞാൻ കണ്ടതാണ്. പലർക്കെതിരേയും മുൻപ് ഇത് പ്രയോഗിച്ചിട്ടുണ്ട്. ആളുടെ എക്സ് വിവാഹം കഴിച്ചപ്പോൾ അന്ന് രാത്രി മൊത്തം ഉറങ്ങിയില്ല. എന്നേയും ഉറക്കിയില്ല. അവസാനം അതിനെ കുറിച്ച് ചെയ്ത വീഡിയോയിലും എന്നെ പിടിച്ചിരുത്തി. ഇരുന്നില്ലെങ്കിൽ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടേനെ. ആദ്യ ഭാര്യ ചതിച്ചിട്ടും കൂടെ നിൽക്കാത്തവളെ വേണ്ട, എനിക്ക് മറ്റ് 100 പെണ്ണുങ്ങൾ ഉണ്ടെന്ന് പറഞ്ഞേനെ.
ആളുമായി ഞാനാണ് ഇഷ്ടത്തിലായി. വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. അവർ ഈ ബന്ധത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു. അവരുടെ പ്രായത്തിനെക്കാൾ വലിയ ക്ഷീണം നേരിട്ടു. കുറെ ഞാൻ സഹിച്ചു, മിണ്ടാതെ ഇരുന്നു. എന്തെങ്കിലും കാണിച്ച് പോയിക്കോട്ടെ വിചാരിച്ചു. എന്നാൽ എനിക്കെതിരെ തുടർന്നും ആരോപണങ്ങൾ ഉയർന്ന സാചര്യത്തിലാണ് ഇപ്പോൾ പ്രതികരിക്കുന്നത്. ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചിലർക്കൊക്കെ മനസിലാകുമെന്നും എലിസബത്ത് പറഞ്ഞിരുന്നു.
