Malayalam
എവിടെയോ പോയി താലി കെട്ടി ആറ് മാസം കഴിഞ്ഞാണ് റിസപ്ഷൻ നടത്തിയത്, മൂന്ന് പ്രാവശ്യം എലിസബത്ത് ആ ത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്, ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്; വെളിപ്പെടുത്തലുമായി അമൃതയുടെ സുഹൃത്ത്
എവിടെയോ പോയി താലി കെട്ടി ആറ് മാസം കഴിഞ്ഞാണ് റിസപ്ഷൻ നടത്തിയത്, മൂന്ന് പ്രാവശ്യം എലിസബത്ത് ആ ത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്, ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്; വെളിപ്പെടുത്തലുമായി അമൃതയുടെ സുഹൃത്ത്
കഴിഞ്‍ ദിവസമായിരുന്നു പ്രേക്ഷകരെയെല്ലാം അമ്പരപ്പിച്ച് കൊണ്ട് ബാലയുടെ നാലാം വിവാഹം നടന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുൻഭാര്യ അമൃത സുരേഷ് നൽകിയ പരാതിയ്ക്ക് പിന്നാലെ നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെയാണ് തനിക്ക് ഒരു തുണ വേണമെന്നും ഉടൻ വിവാഹം കഴിക്കുമെന്നും ബാല അറിയിച്ചിരുന്നത്. എ്നനാൽ എപ്പോഴാണ് വിവാഹമെന്ന് പറഞ്ഞിരുന്നില്ല.
റിപ്പോർട്ടുകൾ പ്രകാരം ബാലയുടെ നാലാം വിവാഹമാണിത്. ആദ്യവിവാഹം മറച്ച് വെച്ചാണ് ഗായികയായ അമൃത സുരേഷിനെ ബാല വിവാഹം കഴിക്കുന്നത്. ഈ ബന്ധം വേർപ്പെടുത്തിയതിന് പിന്നാലെ ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധവും അധിക നാൾ മുന്നോട്ട് പോയില്ല.
എലിസബത്തിനെ നിയമപരമായി വിവാഹം കഴിച്ചിട്ടെല്ലെന്ന് മുൻ ഭാര്യ അമൃത സുരേഷ് വെളിപ്പെടുത്തിയതോടെയാണ് പലരും അത് തിരിച്ചറിഞ്ഞതും. എന്നാൽ ഇതിനെയെല്ലാം സാധൂകരിക്കുന്ന വിധമായിരുന്നു ബാലയുടെ അടുത്ത വിവാഹം. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം കഴിച്ചത്. അമ്പലത്തിൽ വെച്ച് വളരെ ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
അമൃതയുമായുള്ള പ്രശ്നങ്ങളെല്ലാം തന്നെ പലപ്പോഴും രണ്ട് പേരും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഉന്നയിച്ചിട്ടുണ്ട്. എന്നാൽ എലിസബത്തുമായുള്ള പ്രശ്നമെന്താണെന്ന് ബാലയോ എലിസബത്തോ പറഞ്ഞിട്ടില്ല. ഇപ്പോൾ കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ ഏവരും ചോദിക്കുന്നത് എലിസബത്തിനെ കുറിച്ചാണ്.
കരൾ രോഗം വന്ന് ആശുപത്രിയിലായപ്പോഴും കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയുടെ സമയത്തുമെല്ലാം ബാലയ്ക്ക് തുണയായി ഒപ്പമുണ്ടായിരുന്നത് എലിസബത്താണ്. എന്നാൽ ആരോഗ്യനില മെച്ചപ്പെട്ട് കുറച്ച് നാളുകൾക്ക് ശേഷം എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാതായി.
പിരിഞ്ഞകതിന് ശേഷം ബാലയെക്കുറിച്ച് എലിസബത്ത് സംസാരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലടക്കം പലരും ഇതേ കുറിച്ച് ചോദിക്കാറുണ്ടെങ്കിലും മൗനമാണ് എലിസബത്തിന്റെ മറുപടി. അതേസമയം ബാലയുടെ മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് എലിസബത്ത്-ബാല വേർപിരിയലിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയതാണ് ഈ വേളയിൽ ശ്രദ്ധ നേടുന്നത്.
ബാലയുടെ ക്രൂ രതകൾ കാരണമാണ് എലിസബത്ത് ബന്ധം ഉപേക്ഷിച്ചതെന്നാണ് അമൃതയുടെ സുഹൃത്ത് കുക്കു എനോല ആരോപിക്കുന്നത്. നിയമപരമായി അവർ വിവാഹിതരല്ല. എവിടെയോ പോയി താലി കെട്ടി ആറ് മാസം കഴിഞ്ഞാണ് റിസപ്ഷൻ നടത്തിയത്. ഭീ ഷണിപ്പെടുത്തി നിർത്താൻ പറ്റുന്ന പെൺകുട്ടികളെ നോക്കിയാണ് അയാൾ വിവാഹം ചെയ്യുന്നത്.
ഒരു ദിവസം എലിസബത്തുള്ളപ്പോൾ വീട്ടിൽ ഏതോ ജൂനിയർ ആർട്ടിസ്റ്റുമായി കയറി വന്നു. നിനക്കിതൊക്കെ പറ്റുമെങ്കിൽ ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞു. അതോടെയാണ് എലിസബത്ത് ഇറങ്ങിപ്പോയത്. ഭാര്യയോട് ചെയ്യാൻ പറ്റാത്ത മോശമായ കാര്യങ്ങൾ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ഇയാൾ ചെയ്തു. മൂന്ന് പ്രാവശ്യം എലിസബത്ത് ആ ത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും കുക്കു ആരോപിച്ചു.
എലിസബത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്. ഗുജറാത്തിലാണുള്ളത്. അവരെ ഭീ ഷണിപ്പെടുത്തി. അവരുടെ വീട്ടുകാർക്ക് ഈ വിവാഹത്തിന് താൽപര്യമില്ലായിന്നുവെന്നുമാണ് കുക്കു എനോല അന്ന് പറഞ്ഞിരുന്നത്. അതേസമയം എലിസബത്ത് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബാലയുടെ വിവാഹ ശേഷം എലിസബത്ത് പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബാലയുടെ വിവാഹത്തിന് പിന്നാലെ താൻ വാർത്തകൾ കണ്ടു അതേക്കുറിച്ചു പറയാൻ താത്പര്യമില്ല എന്ന് പറഞ്ഞെത്തിയിരിക്കുകയാണ് എലിസബത്ത്. കുറെ വാർത്തകൾ നടക്കുന്നുണ്ട്. ഞാൻ വീഡിയോ ഇടണോ ഇടണ്ടേ എന്നൊക്കെയുള്ള വിഷമത്തിൽ ആയിരുന്നു. ആദ്യം വിഷമം ഉണ്ടായിരുന്നു എന്നാൽ താൻ നിമിത്തം രക്ഷപെട്ട ഒരു പേഷ്യന്റ് കൊണ്ട് തന്ന സമ്മാനം തൻെറ മൂഡ് മാറ്റിയെന്നും ഇപ്പോൾ സന്തോഷവതിയാണ് താനെന്നും എലിസബത്ത് പറഞ്ഞിരുന്നു.
