Malayalam
ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഒരു 10 കോടിയെങ്കിലും ചിലവായി കാണും, ഹാഷ് വാല്യൂ മാറി എന്ന് പറയുന്നത് തികച്ചും അപ്രസ്കതമായ കാര്യം; ശാന്തിവിള ദിനേശ്
ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഒരു 10 കോടിയെങ്കിലും ചിലവായി കാണും, ഹാഷ് വാല്യൂ മാറി എന്ന് പറയുന്നത് തികച്ചും അപ്രസ്കതമായ കാര്യം; ശാന്തിവിള ദിനേശ്
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെയുള്ള തെളുവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. കേസ് അനാവശ്യമായി നീണ്ടിക്കൊണ്ട് പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അതിജീവിത നൽകിയ ഒരു ഉപഹർജി ഹൈക്കോടതി തള്ളിയിരുന്നു.
കേസിൽ വിധി പറയുന്നത് ഇഷ്ടമല്ല എന്നുള്ളതുകൊണ്ടാണ് ഇത്തരമൊരു ഉപഹർജിയുമായി ചെന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെ പറഞ്ഞു. ഈ കേസിൽ വിധി പറയരുത്. യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കരുത്. നിങ്ങൾ ആരേയും ശിക്ഷിച്ചില്ലെങ്കിലും കുഴപ്പമില്ല.
പക്ഷെ ദിലീപിന് ശിക്ഷ നൽകാതെ വിട്ടുകളയുമോ എന്ന പേടി കൊണ്ടായിരിക്കണം ഉപഹർജികൾ കൊടുത്ത് കേസ് നീട്ടി നീട്ടി കൊണ്ടുപോകുന്നത്. ഇത്തരത്തിൽ ഉപഹർജി വരുമ്പോൾ അത് സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ട് ദിലീപ് രംഗത്ത് വരും. ദിലീപ് ഉപഹർജിയെ എതിർക്കുമ്പോൾ കോടതി ചോദിക്കുക നിങ്ങളെ കുറിച്ചുള്ള കാര്യമല്ലല്ലോ, പിന്നെന്തിനാണ് ഇതിൽ കക്ഷി ചേരുന്നത് എന്നാണ്.
മെമ്മറി കാർഡ് ചോർന്നെന്ന് പറയുന്ന സംഭവത്തിൽ ആരോപണം കോടതി ഉദ്യോഗസ്ഥർക്കെതിരെയാണ്. കേസ് നീണ്ടുപോകുന്നതിനാൽ തനിക്കുള്ള നഷ്ടം ദിലീപ് ചൂണ്ടിക്കാട്ടുമ്പോൾ നിങ്ങൾ ഇതിൽ കക്ഷി അല്ലാത്തതിനാൽ ഹർജി എടുക്കാനാകില്ലെന്ന് പറയുക. നിയമപരമായി നിലനിൽക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഉപഹർജി തള്ളിയത്.
കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡ് മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടെന്നാണ് കേസ്. അതും ഏതാനും സെക്കൻഡുകൾ മാത്രം. എനിക്ക് ചോദിക്കാനുള്ളത്, ഈ മെമ്മറി കാർഡിന്റെ ഒർജിനൽ ഇതുവരെ കിട്ടിയിട്ടില്ലാലോ. അതിന്റെ ഡ്യൂപ്ലിക്കേറ്റാണ് കോടതിയിലുള്ളത്.മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടതിൽ സംശയമില്ലെന്നും അത് ആരെന്ന് കണ്ടെത്തണമെന്നുമായിരുന്നു ഹൈക്കോടതി നിർദേശിച്ചത്.
കോടതി നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് വസ്തുതാപരം അല്ലെന്നും അത് തള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് തള്ളിയത്. സർക്കാറും അതിജീവിതയുടെ ഹർജിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അതിജീവിതക്ക് ഇനി വേണമെങ്കിൽ പുതിയ ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാം. അല്ലെങ്കിൽ സുപ്രീംകോടതിയിലേക്കും പോകാം.
അതും അല്ലെങ്കിൽ പുതിയ ഹർജിയും നൽകാം. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കുറച്ച് കാശ് കളയാം എന്നതാണ് ഇതിലെ കാര്യം. എനിക്ക് തോന്നുന്നത് ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഒരു 10 കോടി രൂപയെങ്കിലും ചിലവായി കാണുമെന്നാണ്. അതിജീവിതയ്ക്കും അത്രയും ആയി കാണും. കാരണം അവരും അധികവും സ്വന്തമായി വക്കീലിനെ വെച്ചൊക്കെയാണ് കേസ് നടത്തിയത്.
അതിജീവിതയുടെ ആവശ്യപ്രകരാമാണ് അന്വേഷണം നടത്താൻ വനിത ഉദ്യോഗസ്ഥയേയും വിചാരണ നടത്താൻ വനിത ജഡ്ജിയേയും വെയ്ക്കുന്നതെന്നാണ് വാർത്ത. എന്നാൽ ഇപ്പോൾ പറയുന്നത് ആ വനിത ജഡ്ജ് വേണ്ടെന്നാണ്. അങ്ങനെ വാദിയും പ്രതിയും പറയുന്നത് കേട്ട് ജഡ്ജിമാരെ മാറ്റുകയാണെങ്കിൽ ഈ നാട്ടിൽ നിയമം നടത്താൻ സാധിക്കുമോ. അതുകൊണ്ട് തന്നെ അവരെ മാറ്റിയില്ല.
സെഷൻസ് ജഡ്ജ് കൊടുത്ത അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് പറയാൻ കാരണം അതിൽ ദിലീപിന്റെ പേര് ഇല്ലാത്തത് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല. കേസിലെ പ്രധാന തൊണ്ടിമുതലാണ് ഈ മെമ്മറി കാർഡ്. കേസിലെ പ്രധാന തെളിവുമാണ്. എന്തായാലും ഇനി അതിജീവിത പുതിയ ഹർജിയുമായി വന്നാൽ അത് മറ്റൊരു കേസുമായി മുന്നോട്ട് പോകും.
ഭാഗ്യത്തിന് ദിലീപ് പുതിയ ഹർജിയിൽ പെടുകയും ഇല്ല. കോടതിയിലെ ആ ഉദ്യോഗസ്ഥർ അഞ്ചാറ് വർഷം കോടതി കയറി ഇറങ്ങേണ്ടി വരും. മറുവശത്ത് കുറച്ച് കാശുകൂടെ അതിജീവിതയുടെ പോകുകയും ചെയ്യും. ഹാഷ് വാല്യൂ മാറി എന്ന് പറയുന്നത് തികച്ചും അപ്രസ്കതമായ കാര്യമാണെന്നാണ് ഐടി രംഗത്ത് വിദഗ്ധർ പറയുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
