Malayalam
വീഡിയോ കാണിക്കാൻ വേണ്ടി മാത്രമായിരുന്നു അതെല്ലാം, മാലയും കമ്മലും ഓഡി കാറും എങ്ങോട്ട് പോയെന്ന് അറിയില്ല; വേറൊരു പെണ്ണിനെ കല്യാണം കഴിച്ചപ്പോൾ ഞാൻ ഇറങ്ങിപ്പോയതാണ്. പരസ്പര സമ്മതത്തോടെ പിരിഞ്ഞതല്ല; എലിസബത്ത്
വീഡിയോ കാണിക്കാൻ വേണ്ടി മാത്രമായിരുന്നു അതെല്ലാം, മാലയും കമ്മലും ഓഡി കാറും എങ്ങോട്ട് പോയെന്ന് അറിയില്ല; വേറൊരു പെണ്ണിനെ കല്യാണം കഴിച്ചപ്പോൾ ഞാൻ ഇറങ്ങിപ്പോയതാണ്. പരസ്പര സമ്മതത്തോടെ പിരിഞ്ഞതല്ല; എലിസബത്ത്
കഴിഞ്ഞ ദിവസമായിരുന്നു ബാലയ്ക്കൊപ്പം ജീവിച്ചതിന്റെ പേരിൽ മാനസീകവും ശാരീരികവുമായി നിരവധി ബുദ്ധിമുട്ടുകളിലൂടെ താൻ കടന്നുപോയി എന്നും, തനിക്ക് സംഭവിച്ചത് പുറത്ത് പറയാൻ ഭയമായിരുന്നുവെന്നും ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിലാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും എലിസബത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പിരിഞ്ഞതിന് പിന്നിലെ കാരണങ്ങൾ ആദ്യമായാണ് എലിസബത്ത് വെളിപ്പെടുത്തുന്നത്. മാനസികമായി തകർന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയുന്നുണ്ട്.
ബാലയുടെ വീട്ടുകാർക്കെതിരെയും എലിസബത്ത് സംസാരിക്കുന്നുണ്ട്. വിവാഹ ചടങ്ങിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളാണ് എലിസബത്ത് വെളിപ്പെടുത്തിയത്. വിവാഹ ഫങ്ഷൻ രണ്ട് ദിവസം ഗ്യാപ്പിൽ രണ്ട് സ്ഥലത്തായി നടന്നു. ചെന്നെെയിൽ ഫങ്ഷൻ നടത്താമെന്ന് അവർ പറഞ്ഞു. അതിന് ഞങ്ങൾ ടിക്കറ്റെടുത്ത് വന്നു. സർപ്രെെസായി എനിക്ക് മാലയും കമ്മലും തന്നു. തന്ന ശേഷം അത് പോലെ തന്നെ അത് അവരുടെ ലോക്കറിൽ എടുത്ത് വെച്ചു. വീഡിയോ കാണിക്കാൻ വേണ്ടി മാത്രമായിരുന്നു അത്.
ഒരു ഓഡി കാറും തന്നിരുന്നു. ഞാൻ ആകെ നാല് തവണയേ ആ കാറിൽ ഇരുന്നുള്ളൂ. പിന്നെ ആ കാർ എവിടെ പോയെന്ന് അറിയില്ല. ബാലയുമായുള്ള വിവാഹത്തെക്കുറിച്ചും എലിസബത്ത് സംസാരിക്കുന്നുണ്ട്. ഇന്ന് വന്നില്ലെങ്കിൽ നീയെന്നെ കാണില്ല, നിന്റെ ഫോണെടുക്കില്ല എന്നൊക്കെ പറഞ്ഞു. അങ്ങനെയാണ് അറേഞ്ച്ഡ് മാര്യേജ് ആവേണ്ടിരുന്നത് വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ട് വന്ന് കല്യാണമാക്കിയത്.
അവിടെ നിന്ന് എന്നെ തട്ടിക്കാെണ്ട് പോയി വേറെ ആൾക്ക് വിൽക്കുമോ എന്നും സംശയിക്കേണ്ടതായിരുന്നു. പക്ഷെ വീട്ടിലേക്ക് തന്നെ കൊണ്ട് പോയി. അമ്മയുടെ മുന്നിൽ വെച്ച് വെഡ്ഡിംഗ് ചെയിൻ ഇട്ടെന്നും എലിസബത്ത് പറയുന്നു. അമ്മയുടെ സ്വർണമാണ്, അമ്മ എനിക്ക് വേണ്ടി എടുത്ത് വെച്ചതാണ് എന്നൊക്കെയാണ് പറഞ്ഞത്. അത് സ്വർണം തന്നെയാണോ എന്ന് ദൈവത്തിനറിയാം. ഇവർക്ക് വെഡ്ഡിംഗ് ചെയിനിടുന്ന പരിപാടി സ്ഥിരാണെന്ന് തോന്നുന്നു.
അന്ന് തന്നെ എന്റെ എഫ്ബി അക്കൗണ്ടും ഡിലീറ്റ് ചെയ്തിരുന്നെന്നും എലിസബത്ത് പറഞ്ഞു. ബാല തന്നെ പല കള്ളങ്ങളും പറഞ്ഞ് വിശ്വസിപ്പിച്ചെന്നും എലിസബത്ത് പറയുന്നു. മുമ്പുള്ളയാൾ പുള്ളിക്കാരനെ വിഷം കൊടുത്ത് കൊല്ലാൻ നോക്കി, മോശമായ കണ്ടീഷനിൽ കണ്ടുപിടിച്ചു എന്നൊക്കെ പറഞ്ഞു. ഒരു ഡോക്ടറെ കൊണ്ട് ഇങ്ങനെ സംസാരിപ്പിച്ചു. മറ്റാെരു കസ്റ്റംസ് ഓഫീസറെക്കൊണ്ടും ഇങ്ങനെ പറയിപ്പിച്ചു.
അന്നത് മനസിലാക്കാനായില്ല. എന്നെക്കൊണ്ട് അത്രയും പറഞ്ഞില്ല. മരുന്ന് തെറ്റിച്ച് കൊടുത്തു എന്നേ പറഞ്ഞിട്ടുള്ളൂ. അത്രയും നോക്കിയതിന്റെ സ്നേഹമായിരിക്കും. താനും ബാലയും തമ്മിൽ പിരിഞ്ഞതിനെക്കുറിച്ചും എലിസബത്ത് സംസാരിച്ചു. വേറൊരു പെണ്ണിനെ കല്യാണം കഴിച്ചപ്പോൾ ഞാൻ ഇറങ്ങിപ്പോയതാണ്. പരസ്പര സമ്മതത്തോടെ പിരിഞ്ഞതല്ല. തന്നെ ബാല മർദ്ദിച്ചിട്ടുണ്ടെന്നും എലിസബത്ത് വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്.
വിവാഹം നടന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും എന്നോട് പറഞ്ഞത് അദ്ദേഹത്തിന് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ്. ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് ഉണ്ടെന്നും എന്നോട് പറഞ്ഞു. മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാനും എന്റെ കുടുംബവും അയാളുടെ ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നതെന്നും എലിസബത്ത് പറഞ്ഞിരുന്നു. എന്നാൽ പുതിയ ആരോപണങ്ങളോട് ബാല ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാൽ, ഭാര്യ ഭർത്താക്കന്മാരായി തങ്ങൾ അടിപൊളി ആയി ജീവിക്കുന്നുണ്ട്. സുന്ദരിയായ ഭാര്യ സൺ സെറ്റ് കണ്ട് ആസ്വദിക്കാൻ പാകത്തിൽ സായാഹ്നം, വീട് ഇതൊക്കെ ഉള്ളപ്പോൾ തനിക്ക് ഒന്നിനും സമയമില്ല എന്നാണ് ഇക്കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിൽ വരെ ബാല സംസാരിക്കുന്നത്.
