Connect with us

പ്രതിഫലം വാങ്ങിയ ശേഷം ഗാനങ്ങളുടെ മേല്‍ സംഗീത സംവിധായകന് അവകാശമില്ല; ഇളയരാജയ്‌ക്കെതിരെ എക്കോ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ

Tamil

പ്രതിഫലം വാങ്ങിയ ശേഷം ഗാനങ്ങളുടെ മേല്‍ സംഗീത സംവിധായകന് അവകാശമില്ല; ഇളയരാജയ്‌ക്കെതിരെ എക്കോ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ

പ്രതിഫലം വാങ്ങിയ ശേഷം ഗാനങ്ങളുടെ മേല്‍ സംഗീത സംവിധായകന് അവകാശമില്ല; ഇളയരാജയ്‌ക്കെതിരെ എക്കോ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് ഇളയരാജ. മുമ്പ് അദ്ദേഹം സംഗീതം നല്‍കിയ 4500 ഗാനങ്ങളില്‍ അദ്ദേഹത്തിന് പ്രത്യേക അവകാശമുണ്ടെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് എക്കോ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ.

പ്രതിഫലം വാങ്ങിയ ശേഷം ഗാനങ്ങളുടെ മേല്‍ സംഗീത സംവിധായകന് അവകാശമില്ലെന്നാണ് എക്കോ റെക്കോര്‍ഡിങ് സ്റ്റുഡിയോ ഹര്‍ജിയില്‍ പറയുന്നത്. 1970 നും 1990 നും ഇടയില്‍ രചിച്ച ഗാനങ്ങളുടെ പകര്‍പ്പവകാശം ഇളയരാജയ്ക്ക് നല്‍കാനാവില്ല.

കാരണം അവയുടെ അവകാശം നിലനിര്‍ത്തിയിട്ടില്ല. മത്രമല്ല, എ ആര്‍ റഹ്മാന്‍ ഇത്തരത്തില്‍ ആദ്ദേഹത്തിന്റെ പാട്ടുകളുടെ പകര്‍പ്പവകാശം നേടിയെടുത്തത് പ്രത്യേകമായി കരാറുണ്ടാക്കിക്കൊണ്ടാണ്. ഇളയരാജയുടെ കാര്യത്തില്‍ അങ്ങനെയൊരു കാരറില്ലെന്നും ഹര്‍ജിയില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും ഓടുവിലായി മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലും തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗപ്പെടുത്തിയെന്ന് ചൂണ്ടികാണിച്ച് ഇളയരാജ രംഗത്തെത്തിയിരുന്നു. സിനിമയില്‍ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്.

പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും അല്ലെങ്കില്‍ നിയമരപരമായി മുന്നോട്ട് പോകുമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പകര്‍പ്പവകാശം വാങ്ങിയ ശേഷമാണ് ഗാനം ഉപയോഗിച്ചതെന്നും ഇളയരാജയില്‍ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നുമാണ് നിര്‍മാതാക്കളിലൊരാള്‍ പറഞ്ഞത്.

സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍. ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം കൂലിയുടെ ടീസറിന് തന്റെ പാട്ട് ഉപയോഗിച്ചതിനും നിര്‍മ്മാതാക്കള്‍ക്ക് ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.

Continue Reading

More in Tamil

Trending

Recent

To Top