‘അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു’ : മോഹൻലാലിനെ കണ്ട് പൊട്ടിക്കരഞ്ഞ് വിമാനം നായിക !!!
മലയാളത്തിന്റെ താരരാജാവിനെ കണ്ട് പൊട്ടിക്കരഞ്ഞു പൃഥ്വിരാജിന്റെ നായിക ദുർഗ കൃഷ്ണ. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ലാലേട്ടന്റെ കൂടെയുള്ള സെൽഫികളായിരുന്ന്. വിമാനം എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ദുർഗ കൃഷ്ണ. നടന വിസ്മയത്തിന്റെ കുലപതി മോഹൻലാലിൻറെ കൂടെ ഒരു ഫോട്ടോ എടുത്തതിന്റെ സന്തോഷത്തിലായിരുന്നു നടി.
വിതത്തിൽ വലിയൊരുസ്വപ്നം സഫലമായതിന്റെ സന്തോഷം കണ്ണീരായാണ് പുറത്ത് വന്നത്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ, മഴവിൽ മനോരമയുമായി ചേർന്നു നടത്തുന്ന ‘അമ്മ മഴവിൽ ഷോയുടെ പരിശീലനത്തിനിടെയായിരുന്നു ഈ കൂടിക്കാഴ്ച.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ എന്ന നടന് ഒരു അത്ഭുതവും വിസ്മയവുമൊക്കെയാണ്. അതുകൊണ്ട് തന്നെ ലാലിനെ ഒന്ന് നേരില്‍ കാണുക എന്നത് പലരുടെയും സ്വപ്നമാണ്.
അത് സിനിമാക്കാരായാലും സാധാരണക്കാരായാലും. അങ്ങനെ തന്റെ ഒരു വലിയ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് ഒരു യുവ നായിക.
വിമാനം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയില്‍ അരങ്ങേറിയ ദുര്‍ഗ്ഗ കൃഷ്ണ മോഹന്‍ലാലിനെ നേരില്‍ കണ്ട സന്തോഷം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. നേരില്‍ കണ്ടപ്പോള്‍ കരഞ്ഞു പോയി എന്നാണ് നടി പറഞ്ഞത്. ദുർഗ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം വൈറലായിക്കഴിഞ്ഞു.
ദുർഗയുടെ വാക്കുകൾ …..
‘സ്വപ്നം സഫലമായപോലെ, അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു, ഒന്നും പറയാനാകുന്നില്ല. അദ്ദേഹം വളരെ സിംപിൾ ആണ്.’
