Malayalam
ഒന്നു പോടി വല്ല പണിക്കും പോടി! നിന്റെ വീട്ടിലാരെങ്കിലും കൊണ്ടു വച്ചിട്ടുണ്ടോ യുവാവിനെ വലിച്ച് കീറി ദുർഗ കൃഷ്ണ
ഒന്നു പോടി വല്ല പണിക്കും പോടി! നിന്റെ വീട്ടിലാരെങ്കിലും കൊണ്ടു വച്ചിട്ടുണ്ടോ യുവാവിനെ വലിച്ച് കീറി ദുർഗ കൃഷ്ണ
ചുരുക്കം ചിത്രങ്ങൾ മാത്രമേ ചെയ്തുള്ളുവെങ്കിലും പ്രേക്ഷകരുടെ പ്രിയ താരമാണ് ദുര്‍ഗ . പൃഥിരാജിന്റെ വിമാനം എന്ന ചിത്രത്തില്‍ നായികയായിട്ടാണ് ദുര്‍ഗ സിനിമയിലേക്ക് എത്തിയത്.നാടന്‍ വേഷത്തില്‍ നിന്നും മോഡേണിലേക്കുള്ള മേക്കോവറായിരുന്നു ദുർഗയെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കാൻ കാരണം
ഇപ്പോൾ ഇതാ തന്നെ പരിഹസിക്കാന്‍ ശ്രമിച്ച യുവാവിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ദുര്‍ഗ കൃഷ്ണ.
ഇന്‍സ്റ്റഗ്രാമില്‍ ദുര്‍ഗ പങ്കുവച്ച വീഡിയോയ്ക്കാണ് യുവാവ് മോശം കമന്റ് ചെയ്തത്. ആ ദുര്‍ഗചേച്ചി, ഒന്നു പോടി വല്ല പണിക്കും പോടി എന്നായിരുന്നു യുവാവിന്റെ കമന്റ്. ഈ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടായിരുന്നു ദുര്‍ഗ മറുപടി നല്‍കിയത്.
നിന്റെ വീട്ടിലാരെങ്കിലും കൊണ്ടു വച്ചിട്ടുണ്ടോ അവിടെ പണി എന്നായിരുന്നു ദുര്‍ഗയുടെ മറുപടി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ദുര്‍ഗ ഈ മറുപടി വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ദുര്‍ഗയുടെ മറുപടി വീഡിയോ വെെറലായി മാറുകയും ചെയ്തു.
