ദുല്‍ഖര്‍ സല്മാന് സിനിമ നിർമ്മിക്കുന്നു , സൂപ്പർ നായകൻ ആരെന്നു അറിയാമോ ??
By
ദുല്‍ഖര്‍ സല്മാന് സിനിമ നിർമ്മിക്കുന്നു , സൂപ്പർ നായകൻ ആരെന്നു അറിയാമോ ??
ദുല്‍ഖര്‍ സല്‍മാനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച സംവിധായകന് ‘ശ്രീനാഥ് രാജേന്ദ്രന്’ കൂതറയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ‘സുകുമാര കുറുപ്പ്” എന്നചിത്രത്തിലൂടെ ദുല്‍ഖര്‍ സല്മാന് നിര്‍മാണത്തിലേക്കും ചുവടുവെക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ സല്മാന് ഏറെ പ്രതീക്ഷയുള്ള ചിത്രമായ സുകുമാരക്കുറുപ്പ് കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യപിച്ചത്.
ദുല്‍ഖര്‍ സല്‍മാന്റെ അന്യഭാഷകളിലെ തിരക്ക് കാരണമായിരുന്നു ചിത്രം നീണ്ടത്. ഇതിനിടയില്‍, ആദ്യം ചിത്രം നിര്മ്മിക്കാമെന്നേറ്റവര് മറ്റുചിത്രങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കടന്നപ്പോള്‍ ദുല്‍ഖര്‍ തന്നെ ചിത്രം നിര്‍മ്മിക്കാന്‍ താല്പര്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ സുകുമാര കുറുപ്പിന്റെ റോളില്‍ ദുല്‍ഖര്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിഷ്ണു ശ്രീകുമാറും ജിതിന് കെ ജോസും ചേര്‍ന്നാണ്. ഈവര്‍ഷം ഡിസംബറിന് മുന്‍പായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
written by AshiqShiju
dulquer team up with srinath rajendran
