സാറ്റ് ലൈറ്റ് വിലയില്‍ പിന്നിലായി ഒടിയൻ ! മുന്നിൽ മോഹൻലാലിന്റെ തന്നെ പുലിമുരുകനും വില്ലനും തന്നെ !
By
സാറ്റ് ലൈറ്റ് വിലയില്‍ പിന്നിലായി ഒടിയൻ ! മുന്നിൽ മോഹൻലാലിന്റെ തന്നെ പുലിമുരുകനും വില്ലനും തന്നെ !
2016ല്‍ ‘പുലിമുരുകന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് സാറ്റ് ലൈറ്റ് വിലയായി ലഭിച്ചത് മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 7കോടിരൂപയായിരുന്നു.2017ല്‍ ‘വില്ലന്‍’ എന്ന ചിത്രത്തിലൂടെയും 7കോടി സാറ്റ് ലൈറ്റ് വില മോഹന്‍ലാല്‍ നിലനിര്‍ത്തിയിരുന്നു.
എന്നാല്‍, മോഹന്‍ലാലിന്‍റെ കരിയറിലെ അസാധാരണ ചിത്രമായ ഒടിയന് സാറ്റ് ലൈറ്റ് തുകയായി 5കോടിരൂപ മാത്രമേ ലഭിക്കുകയുള്ളൂ.വില്ലന് ശേഷം മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പുതിയ സാറ്റ് ലൈറ്റ് വിപണനരീതി കൊണ്ടുവന്ന കാരണമാണ് ഒടിയന് 5കോടിയില്‍ തൃപ്തിപ്പെടെണ്ടി വന്നിരിക്കുന്നത്.
ആശീര്‍വാദിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന അഞ്ചുചിത്രങ്ങള്‍ ‘വെളിപാടിന്റെ പുസ്തകം ,ആദി, ഒടിയന്‍’ തുടങ്ങിയവ 25കോടിയ്ക്കാണ് ‘അമൃത’ടിവിയുമായി കരാറുണ്ടാക്കിയിരിക്കുന്നത്.ഈ അഞ്ചു ചിത്രങ്ങള്‍ക്കും പ്രത്യേകം വില നിശ്ചയിച്ചിട്ടില്ല. ശരാശരി ഒരു സിനിമയ്ക്ക് അഞ്ച് കോടിവരും.
written by AshiqShiju
mohanlals villain and pulimurukan beats odiyan with satellite rights
